WhatsApp Tips & Tricks: ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള ഫോട്ടോ അയക്കാൻ ഇങ്ങനെ ചെയ്യൂ…

WhatsApp Tips & Tricks: ക്ലാരിറ്റിയും ക്വാളിറ്റിയുമുള്ള ഫോട്ടോ അയക്കാൻ ഇങ്ങനെ ചെയ്യൂ…
HIGHLIGHTS

പുതിയ വാട്സ്ആപ്പ് ഫീച്ചർ നിങ്ങളെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ അയയ്ക്കാൻ അനുവദിക്കുന്നു

അതായത്, ഇനിമുതൽ നിങ്ങൾക്ക് ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ അയക്കാനാകും.

ഈ ഫീച്ചർ വാട്സ്ആപ്പിൽ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.

മെസേജുകൾക്ക് പുറമേ, ഫോട്ടോകളും വീഡിയോകളും വോയിസ് നോട്ടുകളും മറ്റ് ഓഡിയോ ഫയലുകളും ഇൻസ്റ്റന്റ് ആയി അയക്കാൻ ഇത്രയധികം ഗുണപ്രദമായ മറ്റൊരു ആപ്ലിക്കേഷനില്ലെന്ന് തന്നെ പറയാം. അതിനാലാണ് ലോകമെമ്പാടും വാട്സ്ആപ്പ്- WhatsApp ഇത്രയധികം ജനപ്രീതി പിടിച്ചുപറ്റുന്നതിനും കാരണമായത്.

എന്നാൽ ഫോട്ടോകൾ അയയ്‌ക്കുമ്പോൾ അവയുടെ ക്വാളിറ്റി നഷ്ടപ്പെടാറുണ്ടെന്ന് WhatsApp ഉപഭോക്താക്കക്ഷ പൊതുവായി പരാതിപ്പെടാറുണ്ട്. എന്നാൽ ഇതിനും പുത്തൻ ഫീച്ചറിലൂടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്- WhatsApp. അതായത്, ഇനിമുതൽ നിങ്ങൾക്ക് ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ അയക്കാനാകും. കൂടാതെ, വേണമെങ്കിൽ, ഡാറ്റ സേവ് ചെയ്യണമെന്ന് തോന്നുമ്പോൾ ഫോട്ടോകളുടെ റെസല്യൂഷൻ കുറയ്ക്കാനുള്ള സംവിധാനവുമുണ്ട്. അതുമല്ലെങ്കിൽ ഡിഫോൾട്ട് കംപ്രഷൻ ഓപ്ഷൻ വാട്സ്ആപ്പിൽ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഫോട്ടോ ക്വാളിറ്റിയോടെ പങ്കുവയ്ക്കുന്ന ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്ന് നോക്കാം.

ഫോട്ടോ ക്വാളിറ്റി സെറ്റിങ്സ് എങ്ങനെ മാറ്റാം

മീഡിയ അപ്‌ലോഡ് ക്വാളിറ്റി തെരഞ്ഞെടുക്കുമ്പോൾ വാട്സ്ആപ്പ് മൂന്ന് ഓപ്ഷനുകൾ കാണിക്കുന്നു.

ഓട്ടോ ഓപ്ഷൻ: ഇതാണ് വാട്സ്ആപ്പിന്റെ ഡിഫോൾട്ട് ക്വാളിറ്റി. എന്നാൽ ഇത് അപ്‌ലോഡ് ചെയ്ത ഫോട്ടോയെ കംപ്രസ് ചെയ്യുന്നു.
ബെസ്റ്റ് ക്വാളിറ്റി: ഏറ്റവും ഉയർന്ന റെസല്യൂഷനിൽ ഒരു ഫോട്ടോ അയയ്ക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
ഡാറ്റ സേവർ ഓപ്ഷൻ: ഡാറ്റ ഉപയോഗം കുറയ്ക്കുന്നതിന് ഉയർന്ന കംപ്രഷൻ ഉപയോഗിക്കുന്നു.

ഇങ്ങനെ വ്യത്യസ്‌തമായ അപ്‌ലോഡ് നിലവാരം ഉപയോഗിക്കുന്നതിനായി, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ WhatsApp തുറന്ന് ഈ ഘട്ടങ്ങൾ പിന്തുടരുക.

  • Android ഫോണിൽ, മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ് ചെയ്‌ത് സെറ്റിങ്സ് തെരഞ്ഞെടുക്കുക. iPhoneൽ, താഴെ വലതുവശത്തുള്ള സെറ്റിങ്സ് ടാപ് ചെയ്യുക.
  • തുടർന്ന് സ്റ്റോറേജിലേക്കും ഡാറ്റയിലേക്കും പോകുക. ഇവിടെ ഫോട്ടോ അപ്‌ലോഡ് ക്വാളിറ്റി ടാപ് ചെയ്യുക.
  • മികച്ച റെസല്യൂഷനിൽ ചിത്രങ്ങൾ അയക്കണമെങ്കിൽ ഡിഫോൾട്ട് ഓട്ടോ സെലക്ഷൻ തെരഞ്ഞെടുക്കണം.
  • ഡാറ്റ അമിതമായി വിനിയോഗിക്കാതെ, കുറഞ്ഞ ഇമേജ് നിലവാരമാണ് ആവശ്യമെങ്കിൽ ഡാറ്റ സേവർ തെരഞ്ഞെടുക്കുക.

മികച്ച പിക്ചർ ക്വാളിറ്റി എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്?

മികച്ച പിക്ചർ ക്വാളിറ്റി സെറ്റ് ചെയ്യുക എന്നതിനർഥം യഥാർഥ ക്വാളിറ്റി ക്രമീകരിക്കുക എന്നല്ല. പകരം, WhatsApp പിന്തുണയ്ക്കുന്ന മികച്ച നിലവാരം മാത്രമേ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഈ പുതിയ വാട്സ്ആപ്പ് ഫീച്ചർ നിങ്ങളെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ അയയ്ക്കാൻ അനുവദിക്കുന്നു. എന്നാൽ വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ഗുണനിലവാരം നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച മാർഗം അവ ഡോക്യുമെന്റുകളായി ഷെയർ ചെയ്യുക എന്നത് തന്നെയാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo