WhatsApp വെറുമൊരു മെസേജിങ് ആപ്ലിക്കേഷൻ മാത്രമല്ല. ഓഫീസ് ആവശ്യങ്ങൾക്കുമെല്ലാം വാട്സ്ആപ്പ് പ്രധാനമാണ്. ഇന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളും ചാനലുകളും ഓഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കൂടാതെ അപ്-ടു-ഡേറ്റ് വാർത്തകൾക്കും വാട്സ്ആപ്പിലെ ചാനലുകൾ ഉപയോഗിക്കാം.
എന്നാൽ വാട്സ്ആപ്പിൽ അടുത്തിടെ ചർച്ചയാകുന്നത് WhatsApp UPI പേയ്മെന്റാണ്. സുതാര്യവും വിശ്വസ്തവുമായ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇനി ആപ്ലിക്കേഷൻ വഴി യുപിഐ പേയ്മെന്റും സാധ്യമാകും.
നമ്മൾ മെസേജിങ്ങിനും വീഡിയോ കോളിങ്ങിനും ഉപയോഗിക്കുന്ന ആപ്പ് വഴി പേയ്മെന്റും നടക്കുന്നത് കൂടുതൽ സൌകര്യമാണ്. നിങ്ങളുടെ കോണ്ടാക്റ്റിലുള്ളവരിലേക്ക് പണം കൈമാറാൻ ഇനി വാട്സ്ആപ്പ് മതി.
വെറുതെ ടെക്സ്റ്റ് അയക്കുന്നത് പോലെ വളരെ എളുപ്പത്തിൽ പണമിടപാട് നടത്താൻ മെറ്റ അനുവദിക്കുന്നു. ഇതിനകം പലരും വാട്സ്ആപ്പ് വഴിയുള്ള യുപിഐ സേവനം പ്രയോജനപ്പെടുത്തയിട്ടുണ്ടാകും. എന്നാൽ എങ്ങനെയാണ് വാട്സ്ആപ്പ് യുപിഐ ഉപയോഗിക്കുന്നത് എന്ന് അറിയാത്തവർക്ക് വേണ്ടിയാണിത്.
ഇത് ഘട്ടം ഘട്ടമായി ഇവിടെ വിവരിക്കുന്നു. എങ്ങനെയാണ് വാട്സ്ആപ്പിലൂടെ പണം സ്വീകരിക്കുന്നതെന്നും അയക്കുന്നതെന്നും നോക്കാം.
READ MORE: Reliance Jio Extra Data: 28 ദിവസത്തെ Jio OTT പ്ലാനിൽ എക്സ്ട്രാ 6GB
അടുത്തിടെ വാട്സ്ആപ്പ് Date By Search ഫീച്ചർ അവതരിപ്പിച്ചു. അതായത്, നിങ്ങളുടെ ചാറ്റും ഫോട്ടോകളും ഡേറ്റ് ഉപയോഗിച്ച് തിരയാം. നിങ്ങൾ എന്നാണ് ചാറ്റ് ചെയ്തതെന്ന് ഓർമയുണ്ടായാൽ മതി. ഈ ദിവസം സെർച്ച് ബാറിൽ ടൈപ്പ് ചെയ്ത് നൽകി ചാറ്റ് കണ്ടെത്താം. ഏറ്റവും പഴയ മെസേജുകൾ വരെ ഇങ്ങനെ കണ്ടുപിടിക്കാമെന്നാണ് നേട്ടം.