ഫോൺ നമ്പരുകൾ സേവ് ചെയ്ത് വയ്ക്കുന്ന ഫീച്ചർ ഫോണുകളിൽ ഉള്ളതിനാൽ തന്നെ ആരുടെയും കോണ്ടാക്‌റ്റുകൾ സൂക്ഷിച്ച് വയ്ക്കുന്ന ശീലം ഉണ്ടാകില്ല. എന്നാൽ, സ്‌മാർട്ട്‌ഫോണിൽ നിന്ന് ആകസ്‌മികമായി കോണ്ടാക്‌റ്റുകൾ ഇല്ലാതാക്കുന്നത് ശരിക്കും നിരാശാജനകമായ അനുഭവമായിരിക്കും. ഒരാളുടെ ഫോണിൽ നിന്ന് കോണ്ടാക്‌റ്റുകൾ അബദ്ധത്തിൽ ഇല്ലാതാവുകയാണെങ്കിൽ, അല്ലെങ്കിൽ മനഃപ്പൂർവ്വം ഡിലീറ്റ് ചെയ്ത ചില കോണ്ടാക്റ്റുകൾ പിന്നീട് എപ്പോഴെങ്കിലും ആവശ്യമായി വരികയാണെങ്കിൽ അത് റിക്കവർ ചെയ്യാനുള്ള ചില ഉപായങ്ങളാണ് ചുവടെ വിവരിക്കുന്നത്.
അതായത്, Google കോണ്ടാക്‌റ്റ് ആപ്പും വെബ്‌സൈറ്റും ഉപയോഗിച്ച് Android ഫോണിലെ കോണ്ടാക്‌റ്റുകൾ നിങ്ങൾക്ക് വീണ്ടെടുക്കാൻ (Contact Restore) സാധിക്കുന്നതാണ്. ആപ്പിൾ ഫോണിലേക്ക് വന്നാൽ iTunes ആപ്ലിക്കേഷനും iCloud വെബ്സൈറ്റും ഉപയോഗിച്ച് കോണ്ടാക്റ്റുകൾ വീണ്ടെടുക്കാനുമാകും. ഇവ എങ്ങനെയെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
Android ഫോണുകളിൽ, നഷ്ടപ്പെട്ട കോണ്ടാക്റ്റുകൾ 30 ദിവസത്തിനുള്ളിൽ വീണ്ടെടുക്കാനാകും. iPhoneകളിലാവട്ടെ, നിങ്ങൾക്ക് iCloud.com-ലേക്ക് പോയി വിവരങ്ങൾ അഥവാ കോണ്ടാക്റ്റുകൾ ബാക്കപ്പ് ചെയ്യാൻ സാധിക്കും. Android, iPhone എന്നിവയിൽ, നഷ്ടപ്പെട്ട കോണ്ടാക്റ്റുകൾ വീണ്ടെടുക്കാൻ രണ്ട് വഴികളുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ, മിക്ക സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളും ഗൂഗിൾ (Google) ഫോണും Google കോണ്ടാക്‌റ്റ് ആപ്പും ഡിഫോൾട്ടായി നൽകുന്നുണ്ട്.
അതിനാൽ ഗൂഗിൾ കോണ്ടാക്റ്റ് ആപ്പ് ഉപയോഗിച്ച് Android ഫോണിൽ നിന്ന് ഇല്ലാതാക്കിയ കോണ്ടാക്‌റ്റുകൾ എങ്ങനെ വീണ്ടെടുക്കാമെന്ന് പരിശോധിക്കാം. Google കോൺടാക്‌റ്റുകളിൽ നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളും ബാക്കപ്പ് ചെയ്‌ത് സമന്വയിപ്പിച്ചാൽ, Android-ൽ നിന്ന് ഇല്ലാതായ കോണ്ടാക്‌റ്റ് വീണ്ടെടുക്കാൻ രണ്ട് വഴികളുണ്ട്. അതിൽ ഒന്ന് Google കോണ്ടാക്‌റ്റ് ആപ്പ് ഉപയോഗിച്ചും രണ്ടാമത്തെ രീതി Google കോണ്ടാക്‌റ്റ് വെബ്‌സൈറ്റ് ഉപയോഗിച്ചുമുള്ളതാണ്.
എന്നാൽ, നമ്പർ നഷ്ടമാകുമ്പോൾ ഉപയോഗിച്ചിരുന്ന ഗൂഗിൾ ഐഡി തന്നെയാണ് റിക്കവറിങ്ങിനും ആവശ്യമുള്ളത്. ഗൂഗിൾ കോണ്ടാക്റ്റ് ആപ്പ് ഉപയോഗിച്ച് ഇല്ലാതാക്കിയ കോണ്ടാക്റ്റുകൾ പുനഃസ്ഥാപിക്കാം. ഇതിനായി,