Hide WhatsApp Channel: WhatsApp Channel വേണ്ടെങ്കിൽ ഒഴിവാക്കാൻ പോംവഴിയുണ്ട്!

Hide WhatsApp Channel: WhatsApp Channel വേണ്ടെങ്കിൽ ഒഴിവാക്കാൻ പോംവഴിയുണ്ട്!
HIGHLIGHTS

WhatsApp അവതരിപ്പിച്ച പുത്തൻ ഫീച്ചറാണ് WhatsApp Channel

WhatsApp Channel ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് Channel ഹൈഡ് ചെയ്യാം

WhatsApp Channel എങ്ങനെ ഹൈഡ് ചെയ്യാം എന്ന് നോക്കാം

WhatsApp അവതരിപ്പിച്ച പുത്തൻ ഫീച്ചറുകളിൽ ഒന്നാണ് WhatsApp Channel. WhatsApp-ൽ നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികൾ, കായികതാരങ്ങൾ അല്ലെങ്കിൽ വാർത്താ ചാനലുകൾ പിന്തുടരാനും നിങ്ങളുടെ പ്രിയപ്പെട്ട ആപ്പിൽ എളുപ്പത്തിൽ അപ്‌ഡേറ്റുകൾ നേടാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

പുതിയ അപ്ഡേറ്റായി എത്തിയ ഈ ഫീച്ചറിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ചാനലുകളിലെ അപ്ഡേറ്റുകൾ കാണാൻ താൽപ്പര്യം ഇല്ലാത്ത ഉപഭോക്താക്കൾക്കായി WhatsApp Channel ഹൈഡ് ചെയ്യാനുള്ള ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ചാനൽ ഫീച്ചർ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ഹൈഡ് ചെയ്യാനുള്ള ഫീച്ചർ ഉപയോഗപ്രദമാകും.

WhatsApp New Privacy Feature
WhatsApp Channel ഹൈഡ് ചെയ്യാം

WhatsApp Channel ഹൈഡ് ചെയ്യാൻ രണ്ട് ഓപ്ഷനുകളാണ് വാടസ്ആപ്പ് നൽകിയിരിക്കുന്നത്. ഉപഭോക്താക്കളെ പഴയ പതിപ്പിലേക്ക് മടങ്ങാൻ സഹായിക്കുന്നതാണ് ഒന്നാമത്തെ ഓപ്ഷൻ.മറ്റൊന്ന്, ചാനലുകൾ ഹൈഡ് ചെയ്യാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്.

വാട്സ്ആപ്പിലെ
അപ്ഡേറ്റ് ടാബിൽ WhatsApp Channel ഹൈഡ് ചെയ്യാൻ സാധിക്കും. പേജിന്റെ അവസാനഭാഗത്തേക്ക് WhatsApp Channel ഹൈഡ് ചെയ്യാനാകും.

കൂടുതൽ വായിക്കൂ: Laptop Discount in Amazon: മികച്ച ഓഫറുകളുമായി ലാപ്‌ടോപ്പുകൾ ഈ സ്പെഷ്യൽ സെയിലിൽ

WhatsApp അപ്ഡേറ്റ് ചെയ്യുക

WhatsApp അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണിൽ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ചാറ്റ് ബാക്കപ്പ് ചെയ്യുന്നതിനും പുതിയ പതിപ്പ് അൺ-ഇൻസ്റ്റാൾ ചെയ്യുന്നതിനും, പഴയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും ഐഫോണുകളിലും വാട്ട്‌സ്ആപ്പ് ചാനലുകൾ ഹൈഡ് ചെയ്യാനാകും.

WhatsApp Channel എങ്ങനെ ഹൈഡ് ചെയ്യാം?

  • ആദ്യം ആപ്ലിക്കേഷൻ തുറക്കുക
  • ചാറ്റിന്റെയും ഡാറ്റയുടെയും ബാക്കപ്പ് പൂർണ്ണമായും എടുക്കുക
  • തുടർന്ന് WhatsApp-ന്റെ പുത്തൻ പതിപ്പ് അൺഇൻസ്റ്റാൾ ചെയ്യുക.
  • എന്നിട്ടു പഴയ പതിപ്പ് ഡൗൺലോഡ് ചെയ്യുക.
Nisana Nazeer
Digit.in
Logo
Digit.in
Logo