പലപ്പോഴും നമ്മുടെ സുഹൃത്തുക്കളെന്ന് തെറ്റിദ്ധാരണ പരത്തി ഒരുപാട് ഫേക്ക് ഫ്രെണ്ട് റിക്വസ്റ്റുകൾ വരാറില്ലേ? ചിലപ്പോൾ നമുക്ക് അറിയാവുന്ന ആരുടെയെങ്കിലും പേരോ വിവരങ്ങളോ ചേർത്തോ, അതുമല്ലെങ്കിൽ ഫോട്ടോ ഉപയോഗിച്ചോ ആയിരിക്കും ഇത്തരത്തിൽ ഫേക്ക് Facebook അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്.
ഇങ്ങനെ ക്ലോൺ ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചറിയാമെന്നും, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നിങ്ങൾ സംശയിക്കുന്നുവെങ്കിൽ എന്താണ് പരിഹാരമെന്നും ഇവിടെ വിശദീകരിക്കുന്നു.
നിങ്ങളുടെ സുഹൃത്തിന്റെ FB അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാലും അതിലൂടെ ഹാക്കറിന് ഫ്രെണ്ട് ലിസ്റ്റിലേക്കും നിങ്ങളുടെ അക്കൗണ്ടിലേക്കും ആക്സസ് ലഭിക്കും. തുടർന്ന് ഫിഷിങ് ടെക്നിക്കുകൾ ഉപയോഗിച്ച് മറ്റ് ഫേസ്ബുക്ക് ഉപയോക്താക്കളെ കബളിപ്പിക്കാനും Facebook ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവരിലേക്ക് മാൽവെയർ എത്തിക്കുന്നതിനും ഇത് വഴിവയ്ക്കും. ഇനി അഥവാ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെടാതെ കോപ്പിയോ ക്ലോണോ ചെയ്യപ്പെട്ടാലും അത് അപകടമാകും.
ഇത്തരം സന്ദർഭങ്ങളിൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഒരു തവണ അക്കൗണ്ട് ഉടമയോട് കാര്യങ്ങൾ ചോദിച്ചറിയുക. കാരണം, ഒരു പക്ഷേ FB Account ഉടമ തന്നെയായിരിക്കും ഇങ്ങനെ ക്ലോൺ ഫേസ്ബുക്ക് ഉണ്ടാക്കാനും സാധ്യതയുണ്ട്. അതിനാൽ ഇത് ഉറപ്പാക്കിയ ശേഷം ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുക.
വ്യാജ അക്കൗണ്ട് ഉള്ളതായി നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ ഇത് ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യാം. ഇഥിനായിഫേസ്ബുക്കിൽ ഒരു അൽഗോരിതമുണ്ട്. ഇതിനായി ആദ്യം ഡെസ്ക്ടോപ്പിൽ ഫേസ്ബുക്ക് തുറക്കുക.
ഏത് അക്കൗണ്ടാണോ ഹാക്ക് ചെയ്യപ്പെട്ടതായി തോന്നിയത് ആ ഫേസ്ബുക്ക് പ്രൊഫൈൽ തുറന്ന്, പേജിന് മുകളിലെ മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക. ശേഷം Find support or report എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതിൽ നിന്നും വ്യാജ അക്കൗണ്ട്, വ്യാജ പേര്, മറ്റൊരാളായി നടിക്കുക തുടങ്ങിയ ഏതെങ്കിലും ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഇതേ രീതിയിൽ തന്നെ ഫോണിലൂടെയും വ്യാജ അക്കൗണ്ടിനെതിരെ റിപ്പോർട്ട് ചെയ്യാം. ഇതിന് പുറമെ facebook.com/hacked എന്ന ലിങ്ക് വഴിയും ഫേസ്ബുക്കിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് റിപ്പോർട്ട് ചെയ്യാവുന്നതാണ്.