HIGHLIGHTS
സ്റ്റോറേജ് ചെയ്യുന്ന ഫയലുകളുടെ എണ്ണം കൂടിയാൽ സ്‌പെയ്‌സ് കുറയും
സ്‌പെയ്‌സ് കൂട്ടാനായി WhatsAppൽ ഒരുപാട് വഴികൾ ഉണ്ട്
ഇപ്പോൾ WhatsApp ഒരു പുത്തൻ ടൂൾ അവതരിപ്പിച്ചിട്ടുണ്ട്
ഫോണിലെ ആപ്ലിക്കേഷനുകളുടെ ഉപയോഗം കൂടുന്നതനുസരിച്ച് പലപ്പോഴും നമ്മുടെ സ്മാർട്ട്ഫോണുകളിൽ സ്റ്റോറേജ് സ്പേസ് (StorageSpace) കുറയ്ക്കും. അത്കൊണ്ടു തന്നെ പലപ്പോഴും ഫോട്ടകളും, വീഡിയോകളും ഒന്നും നമ്മുടെ ഫോണിൽ Save ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാകാറുണ്ട്. മികച്ച സ്റ്റോറേജ് സ്പേസ് (StorageSpace) ഉള്ള മോഡലാണ് നമ്മൾ വാങ്ങുന്നതെങ്കിൽ പോലും ഈ പ്രശ്നം നേരിടാം.
മീഡിയഫയലുകളുടെ സ്റ്റോറേജ് ഫുൾ ആയിക്കഴിഞ്ഞാൽ ഒരു മെസ്സേജ് വരണമെങ്കിൽ സ്റ്റോറേജ് സ്‌പെയ്‌സ് (StorageSpace) ക്ലിയർ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ഏത് ഫയലാണ് ഏറ്റവും കൂടുതൽ സ്‌പെയ്‌സ് എടുത്തിരിക്കുന്നത് എന്ന് കണ്ടുപിടിക്കാനായിട്ട് ഒരു പുത്തൻ ടൂൾ വാട്സാപ്പി(WhatsApp)നുണ്ട്.
എങ്ങനെയാണു സ്റ്റോറേജ് സ്‌പെയ്‌സ് (StorageSpace) ക്ലിയർ ചെയ്യുന്നത്?
- ചാറ്റ് ടാബിൽ വലതുവശത്തുള്ള മൂന്ന് ബട്ടണിൽ ടാപ്പ് ചെയ്യുക
- അതിനുശേഷം സെറ്റിംഗ്സ് തിരഞ്ഞെടുക്കുക
- സ്റ്റോറേജ് ആൻഡ് ഡാറ്റ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
- മാനേജ് സ്റ്റോറേജ് ടാപ്പ് ചെയ്യുക
- ഫോർവേഡഡ് മെനി ടൈംസ്, ലാർജർ ദാൻ ഫൈവ് എംബി എന്നീ കാറ്റഗറികൾ കാണാനാകും
- സ്റ്റോറേജ് സ്‌പെയ്‌സ് കൂടുതൽ എടുക്കുന്ന ഫയലുകൾ അറിയാൻ സാധിക്കും
- അതിൽ ഏതാണ് എന്ന് കണ്ടുപിടിച്ചു ഡിലീറ്റ് ചെയ്യുക
- സെർച്ച് ടാപ്പ് ചെയ്ത ഫോട്ടോ, വീഡിയോ, ഡോക്യുമെന്റ്, എന്നീ കാറ്റഗറിയിൽ ഏതാണ് ഡിലീറ്റ് ചെയ്യേണ്ടത് എന്ന് നോക്കുക
- ഡിലീറ്റ് ചെയ്യുക