eSIM എന്തുകൊണ്ട് ഫേമസ് ആകുന്നു? Phone Lost ആയവർക്കും, പ്രവാസികൾക്കും ഇത് ശരിക്കും നേട്ടമാണ്| TECH NEWS
ഫിസിക്കൽ സിം കാർഡുകളില്ലാതെ ഉപയോഗിക്കാനാകുന്നവയാണ് Virtudal eSIM
പ്രവാസികൾക്കും ഇടയ്ക്കിടെ ദൂരെയാത്ര നടത്തുന്നവർക്കും ഇത് വളരെ പ്രയോജനകരം
നിസ്സാരം ഒരു QR കോഡ് സ്കാനിങ്ങിലൂടെ ഇസിം ആക്ടീവാകും
എന്താണ് ഇപ്പോൾ പതിവായി കേൾക്കുന്ന eSIM എന്നാണോ? ഫിസിക്കൽ സിം കാർഡുകളില്ലാതെ ഉപയോഗിക്കാനാകുന്നവയാണ് Virtudal eSIM. വിദേശത്തേക്ക് പോകുന്ന പ്രവാസികൾക്കും ഇടയ്ക്കിടെ ദൂരെയാത്ര നടത്തുന്നവർക്കും ഇത് വളരെ പ്രയോജനകരമാണ്.
നിങ്ങളുടെ ഇപ്പോഴത്തെ സിം ഒഴിവാക്കണമെന്നില്ല. അതുപോലെ പുതിയ സിം കാർഡ് എടുക്കേണ്ട ആവശ്യവുമില്ല. ഇവയില്ലാതെ തന്നെ നെറ്റ്‌വർക്ക് മാറ്റാൻ വെർച്വാൽ ഇസിം കണക്ഷൻ സാധ്യമാണ്.
Virtudal eSIM
നിസ്സാരം ഒരു QR കോഡ് സ്കാനിങ്ങിലൂടെ ഇസിം ആക്ടീവാകുമെന്നതാണ് പ്രധാന നേട്ടം. EmbeddedSIM എന്ന ഈ സിം ഓട്ടോമാറ്റിക്കലി നെറ്റ്‌വർക്കിൽ രജിസ്ട്രേഷനും നടത്തും. ഒരു പുതിയ രാജ്യത്ത് എത്തിയാൽ നിലവിലുള്ള സിം കളയേണ്ട. കൂടാതെ മിനിറ്റുകൾക്കുള്ളിൽ സിം പ്രവർത്തനക്ഷമമാകുന്നു.
ഇത് ഒരു പുതിയ ടെക്നോളജിയല്ല. 2012ലാണ് ഇ സിം ടെക്നോളജിയ്ക്ക് തുടക്കമിടുന്നത്. എന്നാൽ ഇപ്പോഴാണ് ഇത് ജനപ്രിയമാകുന്നതെന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ ഡിജിറ്റല്‍ സിം കാര്‍ഡാണ് ഇ സിമ്മുകൾ.
eSIM നേട്ടങ്ങൾ ഇവയെല്ലാം
ഓട്ടോമാറ്റിക് രജിസ്ട്രേഷനാണ് പ്രധാന മേന്മ. കൂടാതെ ഫിസിക്കൽ സിമ്മുകളിലെ പോലെ ഒരു ദിവസം കാത്തിരിക്കേണ്ട. പുതിയ രാജ്യത്ത് എത്തിയാലുടൻ തൽക്ഷണ കണക്റ്റിവിറ്റി ലഭിക്കും. ബിസിനസ്സ് യാത്രക്കാർക്കും പ്രവാസികൾക്കും ഇങ്ങനെ സമയം ലാഭിക്കുന്നത് വലിയ നേട്ടമാണ്.
കൂടാതെ ഇടയ്ക്കിടയ്ക്ക് ഫോണുകളും സിമ്മുകളും മാറ്റുന്നവർക്കും ഇത് വളരെ ഉപയോഗപ്പെടും. സാധാരണ സിം പോലെ ഒരു ടെലികോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ പോർട്ട് ഫീച്ചറുണ്ട്. കൂടാതെ ഒന്നിലേറെ പ്രൊഫൈലുകൾ ഒരു ഇസിമ്മിൽ തന്നെ സൂക്ഷിക്കാം. ഇവ നിങ്ങൾക്ക് മാറി മാറി ഉപയോഗിക്കുന്നതിലും പ്രശ്നമില്ല.
ഫോൺ നഷ്ടപ്പെട്ടാൽ ഫിസിക്കൽ സിമ്മുകൾ പോലെ മറ്റൊരാൾക്ക് അത് കൈക്കലാക്കാൻ കഴിയില്ല. കാരണം സാധാരണ സിമ്മുകൾ മോഷ്ടാവിന് ഊരിയെടുത്ത് ഉപയോഗിക്കാം. ഇസിമ്മുകളിലൂടെ അത് സാധിക്കില്ല.
eSIM ഉപയോഗിച്ച് പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സിമ്മുകൾ നേരിട്ട് മാറേണ്ടതില്ല. പകരം, നിങ്ങൾക്ക് ഒരു പുതിയ eSIM വിദൂരമായി ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം പ്രവാസികൾക്കും മറ്റും അവരുടെ നിലവിലെ അതേ നമ്പർ വിദേശത്തും ഉപയോഗിക്കാം. കുറച്ചു നാളത്തേക്കായാലും ദീർഘകാലത്തേക്കായാലും വെളിനാടുകളിൽ പോകുന്നവർക്ക് ഇത് ശരിക്കും പ്രയോജനകരമാണ്. ആശയവിനിമയും കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കുന്നു.
ഈ വെർച്വൽ ഇസിമ്മുകൾ ബജറ്റിന് ഇണങ്ങുന്ന ഇന്റർനെറ്റ് ആക്സസ് നൽകുന്നു. മുൻകൂറായി പണമടച്ചും മറ്റും അധിക ഫീസ് ഒഴിവാക്കാം. ഇതിന് Zadarma പോലെയുള്ള വെർച്വൽ ഇസിമ്മുകൾ ഉദാഹരണം. (സ്രോതസ്: യൂറോന്യൂസ് റിപ്പോർട്ട്)
ഏതെല്ലാം ഉപകരണങ്ങളിൽ ഇസിം?
ഗൂഗിൾ പിക്‌സല്‍ സീരീസ്, ആപ്പിളിന്റെ ഐഫോൺ 14 പോലുള്ള സീരീസുകളിലും ഇത് ലഭിക്കും. കൂടാതെ സാംസങിന്റെ ഗാലക്‌സി S, Z സീരീസുകളിൽ ഇസിം സൌകര്യമുണ്ട്. ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കുന്ന സ്മാര്‍ട് വാച്ചുകളിലും ഇസിം കണക്റ്റ് ചെയ്യാവുന്നതാണ്.
നേട്ടത്തിനൊപ്പം ചില കോട്ടങ്ങളും
എല്ലാ കാര്യങ്ങൾക്കും ഒരു നെഗറ്റീവ് വശവുമുണ്ടായിരിക്കും. എന്നാൽ ഇസിം അത്ര ദോഷകരമല്ല. ചില സന്ദർഭങ്ങളിൽ ഇത് ബുദ്ധിമുട്ടായേക്കും. എങ്ങനെയെന്നാൽ ഫോണ്‍ പെട്ടെന്ന് ഓഫായി പ്രവർത്തിക്കാതെ ആയാലോ ബാറ്ററി തീർന്നായാലോ പണിയാകും. അപ്പോൾ സിം ഊരി മറ്റൊരു ഫോണിലേക്ക് ഇടാൻ സാധിക്കില്ല.
READ MORE: Reliance Hanooman AI: ChatGPT-യെ തുരത്താൻ അംബാനിയുടെ ഹനൂമാൻ| TECH NEWS
കൂടാതെ ഏതാനും പ്രീമിയം ഫോണുകളിൽ മാത്രമാണ് നിലവിൽ ഇസിം സംവിധാനമുള്ളത്. ഇസിം സപ്പോർട്ടില്ലാത്ത രാജ്യങ്ങളിൽ നിങ്ങൾ ഇസിമ്മുമായി പോയിട്ട് കാര്യമില്ല. ഇതിന് പുറമെ ടെലികോം കമ്പനികള്‍ക്കും ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും നിങ്ങളുടെ മേൽ നിയന്ത്രണം വർധിക്കും. കാരണം സിം മാറ്റുമ്പോൾ അവരുടെ സഹായം തേടേണ്ടി വരും. ഇത് ഒരുപക്ഷേ ഒരു മെനക്കേടായേക്കും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile