ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ ” യു യുറേക്ക നോട്ട് “എത്തുന്നു
മൈക്രോമാക്സിന്റെ ഫാമിലിയിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു .
മൈക്രോമാക്സിന്റെ ഫാമിലിയിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നു .യു യുറേക്ക നോട്ട് എന്ന പേരിൽ 6 ഇഞ്ച് സ്ക്രീനുമായി പുതിയ ഫാബ്ലറ്റ് ഉടൻ വിപണിയിലത്തിക്കും.ഇതിന്റെ കൂടുതൽ സവിശേഷതകളും വിശേഷങ്ങളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 6 ഇഞ്ച് ഐ പി എസ് ഡിസ്പ്ലേയോടെ എത്തുന്ന യു യുറേക്ക നോട്ടിന് 1.5 ജിഗാ ഹെട്സ് വേഗത നൽകുന്ന ഒക്ടാകോർ പ്രോസസറാണ് കരുത്തേകുന്നത്. മാലി ജി.പി.യു ഫാബ്ലറ്റിന് മികച്ച ഗെയിമിംഗ് വേഗത നൽകുന്നു. 3 ജി ബി റാം ഉൾപ്പെടുത്തിയെത്തുന്ന ഗാഡ്ജറ്റ് ആൻഡ്രോയ്ഡ് 5. 1. 1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക.13 മെഗാപിക്സൽ വ്യക്തത നൽകുന്ന പ്രധാന കാമറയ്ക്കൊപ്പം എൽ.ഇ.ഡി ഫ്ലാഷ് ലഭ്യമാണ്. 5 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് യു യുറേക്ക നോട്ടിന്റേത്.16 ജിബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന്റെ സംഭരണ ശേഷി മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെയുയർത്താൻ സാധിക്കും.4000 എം.എ.എച്ച് ശേഷിയുള്ളകരുത്താർന്ന ബാറ്ററിയാണ് ഇതിൽ എടുത്തു പറയേണ്ടത്.എതായാലും സാധാരണകാർക്ക് വാങ്ങിക്കാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .