iPhone 15ന് വലിയ വിലയോ? ഇന്ത്യക്കാർക്ക് മാത്രം കൈ പൊള്ളുമോ?

iPhone 15ന് വലിയ വിലയോ? ഇന്ത്യക്കാർക്ക് മാത്രം കൈ പൊള്ളുമോ?
HIGHLIGHTS

ഒന്നര ലക്ഷം രൂപയ്ക്കും മേലെയാണ് ഐഫോൺ 15 പ്രോ മാക്സിന് വിലയാകുന്നത്

ഐഫോൺ 15 പ്രോയ്ക്ക് ഐഫോൺ 14 പ്രോയേക്കാൾ 5000 രൂപയാണ് വർധിച്ചത്

പ്രതീക്ഷിച്ച എല്ലാ ഫീച്ചറുകളോടെ iPhone 15 എത്തിക്കഴിഞ്ഞു. 4 ഫോണുകളാണ് ഇന്നലെ രാത്രിയിലെ വണ്ടർലസ്റ്റ് പരിപാടിയിൽ വച്ച് ആപ്പിൾ പുറത്തിറക്കിയത്. ഒന്ന് ഐഫോൺ 15 എന്ന സ്റ്റാൻഡേർഡ് മോഡലാണ്. ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവയാണ് iPhone 15 seriesലെ മറ്റ് ഫോണുകൾ.
എന്നാൽ ഫോണുകളുടെ വില ഇതുവരെ വന്നെ റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത് പോലെ ക്യത്യമായോ?  ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങിയിട്ടും ഇന്ത്യക്കാർക്ക് മാത്രം ആപ്പിൾ ഫോണുകൾ വലിയ വില കൊടുത്തുവാങ്ങേണ്ടി വരുമോ?

iPhone 15 സീരീസിന്റെ വില

ഐഫോൺ 15ന്റെ പ്രാരംഭ വില 79,900 രൂപയാണ്. ഐഫോൺ 15 പ്ലസിനാകട്ടെ 89,900 രൂപയും വിലയാകും. ഇവ ഐഫോൺ 14ന്റെ അതേ വിലയിൽ തുടരുന്നുവെന്ന് പറയാം. ഫോണുകളുടെ പ്രോ മോഡലുകൾക്ക് വില അൽപം കൂടുതലാണ്. ഐഫോൺ 15 പ്രോയ്ക്ക് ഐഫോൺ 14 പ്രോയേക്കാൾ 5000 രൂപയാണ് വർധിച്ചത്.

1,29,900 രൂപയാണ് iPhone 15 Proയുടെ ഇന്ത്യയിലെ വില. ഈ വർഷം 1,34,900 രൂപയാകുമെന്ന് പറയുന്നു. ഇന്ത്യയിൽ ഈ ഐഫോണിന് 1,39,900 രൂപയാകുമെന്നും റിപ്പോർട്ടുകളുണ്ട്. iPhone 15 Pro Maxനും തൊട്ടാൽ പൊള്ളുന്ന വിലയാണെന്ന് പറയാം. ഒന്നര ലക്ഷം രൂപയ്ക്കും മേലെയാണ് ഐഫോൺ 15 പ്രോ മാക്സിന് വിലയാകുന്നത്. iPhone 14 Pro Maxന് 1,49,900 രൂപയായിരുന്നു വിലയുണ്ടായിരുന്നെങ്കിൽ, ഐഫോൺ 15 പ്രോ മാക്സിന് 1,59,900 രൂപയാകും.

iPhone 15ന് വലിയ വിലയോ ? ഇന്ത്യക്കാർക്ക് മാത്രം കൈ പൊള്ളുമോ?

എന്തുകൊണ്ട് iPhone 15 Pro ഫോണുകൾക്ക് വലിയ വില?

പുതിയ അപ്ഡേറ്റുകൾ മാത്രമാണോ ഐഫോൺ 15ന്റെ വില കൂടുതലാകാൻ കാരണമെന്ന് ചോദിച്ചാൽ വേറെയും കാരണങ്ങളുണ്ട്. iPhone 15 Pro സീരീസായ വില കൂടിയ 2 ഫോണുകൾക്കും ടൈറ്റാനിയം ഷാസിസ് നൽകിയിരിക്കുന്നു. ഇത് സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ വില കൂടിയ ലോഹമാണ്. ഇതുകൂടാതെ, ആപ്പിൾ തങ്ങളുടെ 15 സീരീസ് ഫോണുകളിലെ iPhone 15 Pro, Pro Max മോഡലുകളിൽ ആക്ഷൻ ബട്ടൺ ചേർത്തു. ഫോണിനെ സൈലന്റ് ആക്കുന്നതിനും, വോയ്‌സ് മെമ്മോകൾ, മാഗ്നിഫയർ, വിവർത്തനം, ക്യാമറ, ഫ്ലാഷ്‌ലൈറ്റ് എന്നിവയും മറ്റും തുറക്കാനും ഇത് സഹായിക്കുന്നു. 

എന്തിന് ഇന്ത്യയിൽ ഇത്രയും വില?

ഇന്ത്യയിൽ ഐഫോൺ 15 ഫോണുകൾക്ക് താരതമ്യേന വില കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിളും ഇന്ത്യയും തമ്മിൽ പങ്കാളിത്തത്തിലാണ്. എങ്കിലും രാജ്യത്തെ പ്രാദേശിക ബാങ്കുകളുമായി ആപ്പിളിന് പരിമിതമായ സഹകരണം മാത്രമേയുള്ളൂവെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഇത് സൗകര്യപ്രദമായ ഫിനാൻസിങ് ഓപ്ഷനുകൾക്ക് തടസ്സമാകുന്നു. ഇന്ത്യൻ വിപണിയിൽ ആപ്പിൾ കാർഡും യുഎസിലെ സേവിംഗ്സ് അക്കൗണ്ട് ഫീച്ചറും ലഭ്യമല്ല. ഇനി ഇവിടെ ലഭിക്കുന്ന ആപ്പിൾ മാപ്‌സും സിരിയുമാണെങ്കിൽ പറയത്തക്ക ഫീച്ചറുകൾ നൽകുന്നുമില്ല. 

കഴിഞ്ഞ ഒരു ദശാബ്ദമായി Appleന് ഇന്ത്യ രണ്ടാം തരം ഉപബോക്താക്കളാണ്. ഇനി എത്ര വലിയ തുക അടച്ച് വാങ്ങിയാലും News+, Fitness+, Apple Pay പോലുള്ള ഒട്ടനവധി സേവനങ്ങളിലേക്ക് ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് ആക്സസ് ലഭിക്കാറില്ല. 

എങ്കിലും ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറുന്ന ആപ്പിൾ ഉൽപ്പാദനം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. വരും വർഷങ്ങളിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ഭേദപ്പെട്ട വിലയാകുമെന്ന് കരുതാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo