നിങ്ങൾക്കറിയാത്ത ഒരുപാട് രസങ്ങളുണ്ട് നിങ്ങളുടെ ഫോണിൽ….
കുട്ടികളും മറ്റും ഫോൺ എപ്പോഴും ഉപയോഗിക്കുന്നുവെങ്കിൽ ഇതിലെ ചില ട്രിക്കുകൾ പ്രയോഗിക്കാം
ഫോണിലെ സ്‌ക്രീൻ കാസ്‌റ്റ്, ആപ്പ് പിൻ പോലുള്ള ചില ഫീച്ചറുകളെ പരിചയപ്പെടാം
ആകർഷകമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രഗത്ഭരാണ് ആൻഡ്രോയിഡ്. ഐഫോണുകൾ ഒഴിച്ചുള്ള സ്മാർട്ഫോണുകളിൽ Android ആണ് ഓപ്പറേറ്റിങ് സിസ്റ്റമായി പ്രവർത്തിക്കുന്നത്.
എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ ഒരുപക്ഷേ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ നിങ്ങളറിയാത്ത ഒട്ടനവധി ഫീച്ചറുകളുണ്ടായിരിക്കാം. ഫോൺ ചെയ്യാനും, മെസേജ് അയക്കുന്നതിനും, വീഡിയോ കാണാനും മാത്രമല്ല നിങ്ങളറിയാത്ത ഒരുപാട് സംവിധാനങ്ങൾ Android phoneകളിലുണ്ട്.
1. ഡെവലപ്പർ മോഡ്
Android ഫോണുകളിലെ സെറ്റിങ്സ് തുറക്കുക. ശേഷം, About phone എന്ന മെനു ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോണിന്റെ ബിൽഡ് നമ്പറിൽ ഏഴ് തവണ ടാപ്പ് ചെയ്യുക. അപ്പോൾ ഒരു ഓൺസ്ക്രീൻ കൗണ്ട്ഡൗൺ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് ഡെവലപ്പർ ഓപ്ഷൻ ലഭിക്കുന്നു.
2. ഫോണിലെ സ്‌ക്രീൻ കാസ്‌റ്റ്
വലിയ സ്‌ക്രീനിൽ ഗെയിമുകൾ കളിക്കുന്നതിനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഫോട്ടോകൾ കാണിക്കുന്നതിനും അല്ലെങ്കിൽ ഉച്ചത്തിലുള്ള സ്‌പീക്കറുകളിലൂടെ ഗാനങ്ങൾ ആസ്വദിക്കുന്നതിനുമെല്ലാം ആൻഡ്രോയിഡിലെ സ്ക്രീൻ കാസ്റ്റ് ഫീച്ചർ ഉപയോഗിക്കാം.
3. ആനിമേഷൻ സ്പീഡ് മാറ്റാം
ആനിമേഷൻ വീഡിയോകൾ 2 GB റാമിൽ അയക്കുന്നതിന് ഫോണിന്റെ വിൻഡോ ആനിമേഷൻ സ്കെയിൽ, ട്രാൻസിഷൻ ആനിമേഷൻ സ്കെയിൽ, ആനിമേറ്റർ ഡ്യൂറേഷൻ സ്കെയിൽ എന്നിവ 1x ൽ നിന്ന് 0.5x ആയി മാറ്റാനാകും.
ഇതിനായി സെറ്റിങ്സ് > സിസ്റ്റം > ഡെവലപ്പർ ഓപ്‌ഷൻ എന്നിവ തെരഞ്ഞെടുത്ത് ആനിമേഷൻ സ്പീഡിൽ മാറ്റം വരുത്താം. എന്നാൽ ഇതിന് ഡെവലപ്പർ മോഡ് പ്രവർത്തനക്ഷമമാക്കേണ്ടതാണ്.
4. ആപ്പ് ഡിഫോൾട്ടുകളിലും മാറ്റം വരുത്താം
യൂട്യൂബ് ലിങ്കോ ട്വീറ്റോ ഫേസ്ബുക്ക് പേജോ ഡിഫോൾട്ടായി തുറക്കുന്നത് ഇഷ്ടമല്ലെങ്കിൽ അതിനും ആൻഡ്രോയിഡ് ഫോണിൽ ഫീച്ചറുണ്ട്. ഇതിനായി സെറ്റിങ്സ് > ആപ്സ് & നോട്ടിഫിക്കേഷൻസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ഏത് ആപ്പാണ് അതിൽ തുറന്നിരിക്കുന്നതെന്ന് പരിശോധിക്കുക. ശേഷം, അഡ്വാൻസ്ഡ് എന്നതിൽ ടാപ്പ് ചെയ്യുക. ഓപ്പൺ ബൈ ഡിഫോൾട്ട് എന്നത് സ്ക്രോൾ ചെയ്യുക. ശേഷം ഇതിൽ ക്ലിക്ക് ചെയ്തുകൊണ്ട് ക്ലിയർ ഡിഫോൾട്ട് തെരഞ്ഞെടുക്കുക.
4. വൈഫൈ നെറ്റ്‌വർക്ക് വേഗത്തിൽ മാറ്റം ചെയ്യാം
ഫോണിൽ വൈഫൈ നെറ്റ്‌വർക്കിൽ മാറ്റം വരികയാണെങ്കിൽ അവയിൽ വേഗത കൂടിയത് സെലക്റ്റ് ചെയ്യാനും നിങ്ങളുടെ സ്മാർട്ഫോണിൽ സൌകര്യമുണ്ട്. അതായത്, സെറ്റിങ്സ് > നെറ്റ്‌വർക്ക്, ഇന്റർനെറ്റ് > വൈഫൈ എന്നത് തെരഞ്ഞെടുത്തുകൊണ്ട് വൈ-ഫൈയിൽ മാറ്റം വരുത്താം.
5. ആപ്പ് പിൻ ചെയ്തുവയ്ക്കാം
കുട്ടികളും മറ്റും ഫോൺ എപ്പോഴും എടുക്കുന്ന പതിവുണ്ടെങ്കിൽ ഇത് മികച്ചൊരു ഓപ്ഷനാണ്. അതായത്, നിങ്ങളറിയാതെ കുട്ടികൾ ഏതെങ്കിലും ആപ്ലിക്കേഷൻ എടുത്ത് പ്രശ്നമാക്കുന്നതിൽ നിന്ന് ഇത് പരിഹാരമാകുന്നു.
ഇതിനായി സെറ്റിങ്സ് > സെക്യൂരിറ്റി > അഡ്വാൻസ്ഡ് എന്ന ഓപ്ഷനുകൾ തെരഞ്ഞെടുക്കുക. ശേഷം താഴേക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ നിന്നും App pinning ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile