Tecno കിടിലൻ ഡിസൈനിലും ആകർഷകമായ ഓറഞ്ച് നിറത്തിലും പുറത്തിറക്കിയ 2 സ്മാർട്ഫോണുകളാണ് Tecno SPARK GO 2023, Tecno Spark 10 എന്നിവ. 8,000 രൂപ റേഞ്ചിൽ വരുന്ന ഈ ആൻഡ്രോയിഡ് ഫോണുകളിൽ എന്നാൽ ആരാണ് കേമനെന്ന് അറിയാമോ?
പലരും ഫോണിൽ പരിശോധിക്കുന്ന ഫീച്ചറുകൾ വ്യത്യാസമായിരിക്കും. എന്നുവച്ചാൽ ഒരു കൂട്ടർ ഫോണിന്റെ ക്യാമറയും ബാറ്ററിയുമാണ് പരിശോധിക്കുന്നതെങ്കിൽ, മറ്റ് ചിലർ വിലയും ഡിസൈനും വലിപ്പവുമായിരിക്കും ശ്രദ്ധിക്കുക. ഒരു സമയം കഴിഞ്ഞാൽ ഫോൺ ഹാങ് ആവുന്നത് പലർക്കും ബുദ്ധിമുട്ടാകാറുണ്ട്. ഇതിന് മികച്ച സ്റ്റോറേജ് ഫോണുകളാണ് മറ്റൊരു കൂട്ടർ തെരഞ്ഞെടുക്കുക. Low budget ഫോണുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ടെക്നോയുടെ Tecno SPARK GO 2023ഉം Tecno Spark 10ഉം ഏതെല്ലാം ഫീച്ചറുകളിലാണ് കേമരെന്ന് വിശദമായി മനസിലാക്കാം.
പിൻവശത്ത് ലെതർ ഫിനിഷിങ്ങിൽ എത്തിയിരിക്കുന്ന ടെക്നോ ഫോണുകൾ ഓറഞ്ച് നിറത്തിൽ ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ ഏറെ ആരാധകരെ നേടികൊടുത്തു. എന്നാൽ രണ്ട് ഫോണുകളും അവരുടെ ഫീച്ചറുകളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
6.56 ഇഞ്ച് HD + ഡിസ്പ്ലേയിൽ വരുന്ന ടെക്നോ സ്പാർക്ക് ഗോ 2023ന് 120Hz ടച്ച് സാമ്പിൾ റേറ്റുണ്ട്. മീഡിയടെക് ഹീലിയോ എ22 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 4GB RAMഉം 64 GB ഇന്റേണൽ സ്റ്റോറേജും വരുന്നു. കൂടാതെ, ഇതിന്റെ സ്റ്റോറേജ് 7GB വരെ വികസിപ്പിക്കാം.
ഫോട്ടോഗ്രാഫിയിലും അത്യാവശ്യം മികച്ച സംവിധാനങ്ങൾ Tecno SPARK GO 2023 അവതരിപ്പിക്കുന്നുണ്ട്. അതായത്, ടെക്നോ സ്പാർക്ക് ഗോ 2023ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും, 13 MPയുടെ പ്രൈമറി ക്യാമറയും ഉൾപ്പെടുന്നുണ്ട്. 10W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ക്യാമറയിൽ ടെക്നോ സ്പാർക് ഗോ ഫോണുകളേക്കാൾ മികച്ച ഫീച്ചറാണ് ടെക്നോ സ്പാർക് 10ലുള്ളത്. 6.6 ഇഞ്ച് HD + ഡിസ്പ്ലേയിൽ വരുന്ന Tecno Spark 10ന് 90Hzന്റെ റീഫ്രെഷ് റേറ്റ് വരുന്നു. 'U' ആകൃതിയിലുള്ള വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയും ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ G37 ഒക്ടാ കോർ പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8GB RAMഉം വികസിപ്പിക്കാവുന്ന 8GB RAMഉം കൂടി ചേർത്ത് മൊത്തം 16GB RAM ഫോണിലുണ്ട്. ഇത് സ്പാർക് ഗോയേക്കാൾ ഗംഭീരമാണ്.
5,000 mAhന്റെയാണ് ബാറ്ററിയെങ്കിലും Tecno Spark 10 പിന്തുണയ്ക്കുന്നത് 18Wന്റെ ഫാസ്റ്റ് ചാർജിങ്ങാണ്. ഇനി ക്യാമറയിലേക്ക് വരാം. 50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
TECNO SPARK GO 2023യ്ക്ക് എന്നാൽ താരതമ്യേന വില കുറവാണ്. ഫോണിന് 7,999 രൂപയാണ് വില. എൻഡ്‌ലെസ് ബ്ലാക്ക്, യുയുനി ബ്ലൂ, നെബുല പർപ്പിൾ എന്നിങ്ങനെ 3 നിറങ്ങൾ വിപണിയിൽ ഫോൺ ലഭ്യമാണ്.
അതേ സമയം, TECNO SPARK 10 ആകട്ടെ 11,699 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. മെറ്റാ ബ്ലാക്ക്, മെറ്റാ വൈറ്റ്, മെറ്റാ ബ്ലൂ തുടങ്ങിയ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.