വിലയേറിയ വാച്ചുമായി എൽജി . 1.3 ഇഞ്ച് സര്‍ക്കുലർ പ്ലാസ്റ്റിക് ഓ എല്‍ ഇ ഡി/ പിഓ എൽ ഇ ഡി ഡിസ്പ്‌ളേയാണ് ആന്‍ഡ്രോയിഡ് ജി വാച്ച് ആർ സ്മാര്‍ട്ട് വാച്ചിലുള്ളത്. ജി വാച്ച്, ജി വാച്ച് ആർ എന്നിവയാണ് എൽ.ജിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് വാച്ചുകൾ . അതേസമയം ഓഡിയുമായി സഹകരിച്ച് മറ്റൊരു മോഡൽ കൂടി എൽജി പുറത്തിറക്കുന്നുണ്ട്. കാറുമായി ബന്ധിപ്പിക്കാതെ തന്നെ കോളുകള്‍ ചെയ്യാനുള്ള സൗകര്യം ഇതിനുണ്ടെന്നാണ് കേൾക്കുന്നത് .
എൽജിയുടെ സ്മാർട്ട് ഫോൺ സംരഭങ്ങളിൽ പങ്കാളിയായി ആന്‍ഡ്രോയിഡ് തന്നെയാണ് ഇതിലും ഉള്ളത് .സാംസങിന്റെ ഗിയര്‍ ലൈവ് സ്മാർട്ട് വാച്ചിനേക്കാൾ വിലയേറിയതാണ് എല്‍ജി ജി വാച്ച്. 15,900 ആയിരുന്നു സാംസങ് ഗിയർ ലൈവിന്റെ വില. 360X360 പിക്‌സെൽ റെസൊല്യൂഷൻ ഡിസ്പ്ലേ ആണ് ഇതിനുള്ളത്.512 എംബി റാം ഉള്ള വാച്ചില്‍ 4ജിബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജും 410mAhന്റെ ബാറ്ററിയുമാണ് ഉള്ളത്.ആക്‌സലെറോ മീറ്റർ , കോമ്പസ്, ബാരോമീറ്റർ തുടങ്ങിയതു ഈ എൽജി സ്മാർട്ട് വാച്ചിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .