എ9 പ്രോ സാംസങ് വിപണിയിലെത്തിച്ചു. ആദ്യമായി ചൈനീസ് വിപണിയില്‍ എ 9 പ്രോയെ എത്തിച്ച് അവിടെയുള്ള മൊബൈൽ നിർമ്മാതാക്കളെ വെല്ലുവിളിക്കാനാണ് സാംസങ് ശ്രമം. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഭീമന്‍മാരായ സാംസങ് ഏകദേശം 35,500 രൂപക്കടുത്ത വിലയിലാണ് ചൈനീസ് മാര്‍ക്കറ്റില്‍ ഈ കരുത്തുറ്റ ഫോണ്‍ എത്തിക്കുന്നത്.
1080×1920 പിക്‌സലുള്ള എ9ന് സമാനമായ ആറിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് പ്രോയ്ക്കുമുള്ളത്. 367 പിപിഐ ആണ് ഡിസ്‌പ്ലേയുടെ പിക്‌സൽ സാന്ദ്രത. എ9ന്റെ അതേ ഡിസൈനിലുള്ള മികച്ച മെറ്റാലിക് ബോഡിയാണ് പ്രോയുടേതും.ക്യാമറയുടെ കാര്യത്തിലും പ്രോ കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്. എ9ന്റെ 13 മെഗാപിക്‌സലിൽ നിന്ന് റിയർ ക്യാമറ 16 മെഗാപിക്‌സലിലേക്ക് എത്തിയിരിക്കുന്നു. 64-ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗൺ 652 SoC (ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 620) ആണ് പ്രൊസസർ . ലോലിപോപ്പ് 5.1.1 ആണ് ആന്‍ഡ്രോയിഡ് പതിപ്പ്.
1. ഡിസ്‌പ്ലേ സ്‌ക്രീൻ സൈസ്സ് 6 ഇഞ്ച് റെസൊല്യൂഷൻ
2. 1080X1920 പിക്‌സൽ സ്സ് ടച്ച് സ്‌ക്രീൻ
3. പ്ലാറ്റ് ഫോം ആന്‍ഡ്രോയിഡ് ഒഎസ്, സിപിയു ക്വാഡ് കോർ , ജിപിയു അഡ്രിനോ 510
4. മെമ്മറി 32ജിബി ഇന്റേർണൽ മെമ്മറി , 4ജിബി റാം
5 . ക്യാമറ 8എംപി മുൻ ക്യാമറ, 16എംപി പിൻ ക്യാമറ
6 . ബാറ്ററി 5000 എംഎച്ച്എസ് നോൺ റിമൂവബിൾ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്