ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 823 പ്രോസസർ ഘടിപ്പിച്ചാകും എത്തുന്നത് .ഗാലക്സി നോട്ട് 6 ന്റെ റാം ശേഷി 8 ജിബി ആയിരിക്കും. കൂടാതെ 2.6 ജിഗാ ഹെട്സോ അതിലധികമോ വേഗത നൽകുന്ന 64ബിറ്റ് ക്വാഡ്കോർ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 823 പ്രോസസർ കരുത്ത് പകരുന്ന ഫാബ്ലറ്റിന് അഡ്രിനോ 530 ജിപിയു മികച്ച ഗെയിമിംഗ് വേഗത നല്‍കും. വ്യത്യസ്തമായ സ്പെസിഫിക്കെഷനോടു കൂടിയ 25 മെഗാപിക്സൽ പ്രധാന ക്യാമറയുമായെത്തുമെന്ന് കരുതുന്ന ഫാബ്ലറ്റിൽ ഉപയോഗിച്ചിരിക്കുന്ന സ്നാപ്ഡ്രാഗൺ 823 പ്രോസസറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും; നിലവിലെ സ്നാപ്ഡ്രാഗണ്‍ 820 പ്രോസസറിനേക്കാൾ ഉയർന്ന ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന തരം പ്രോസസറാകും ഇതെന്ന് കരുതുന്നു.ഗാലക്സി നോട്ട് 6 വിപണിയിലെത്തുന്നത് 6 ജിബി റാമോടെയായിരിക്കുമെന്നാണ് നേരത്തേ സൂചനകൾ ലഭിച്ചിരുന്നത്.
എന്നാൽ പുതിയ റിപ്പോര്‍ട്ട് പ്രകാരം 8 ജിബിയായിരിക്കും ഗാലക്സി നോട്ട് 6 ന്റെ റാം സംഭരണ ശേഷിയെന്നു കേൾക്കുന്നു. ഈ വർഷം ജൂലൈയിൽ എത്തുമെന്ന് കരുതുന്ന ഈ ഫാബ്ലെറ്റ് ഫോണിനെക്കുറിച്ച് സാംസങ്ങിന്റെ ഭാഗത്ത് നിന്നും വ്യക്തമായ യാതൊരു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഈ വാർത്തകൾ കണ്ണും പൂട്ടി സ്വീകരിക്കാന്‍ സാംസങ് സ്മാർട്ട് ഫോൺ പ്രേമികൾക്ക് ആത്മവിശ്വാസം നൽകുന്നില്ല എന്നതാണ് വാസ്തവം.5.8 ഇഞ്ച് ഡിസ്പ്ലേ പ്രതീക്ഷിക്കുന്ന ഗാലക്സി നോട്ട് 6 ഫാബ്ലെറ്റില്‍ IP68 വാട്ടർ റസിസ്റ്റന്റ് സർട്ടിഫിക്കേഷനും പ്രതീക്ഷിക്കുന്നുണ്ട്. സോണി എക്സ്പീരിയ മോഡലുകളുമായി വളരെയേറെ സാദൃശ്യം പ്രതീക്ഷിക്കുന്ന ഈ ഫോണിന്റെ ബാറ്ററി 5000എം എ എച്ച്‌ശേഷിയുള്ളതാകും. മികച്ച വ്യക്തത നൽകുന്ന ക്യാമറയും, കരുത്താർന്ന ബാറ്ററിയും മികച്ച പെർഫോമന്‍സും ഗാലക്സി നോട്ട് 6 ല്‍ നിന്നും പ്രതീക്ഷിക്കാം.