digit zero1 awards

റെഡ്മി നോട്ട് 10 പ്രൊ മാക്സ് vs ഒപ്പോ എഫ് 19 പ്രൊ പ്ലസ് 5ജി ;മികച്ചത് ഏത് ?

റെഡ്മി നോട്ട് 10 പ്രൊ മാക്സ് vs ഒപ്പോ എഫ് 19 പ്രൊ പ്ലസ്  5ജി ;മികച്ചത് ഏത് ?

OPPO F19 Pro+ 5G-സ്മാർട്ട് ഫോണുകൾ 

6.43 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400×108 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ തന്നെയാണ് OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Dimensity 800U 5G ലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഡ്യൂവൽ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4310 mAh ന്റെ (50W flash charging technology )ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ OPPO F19 Pro+ 5G ഫോണുകളുടെ വിപണിയിലെ വില വരുന്നത് 25,990 രൂപയും കൂടാതെ  OPPO F19 Pro എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് 21,490 രൂപയും ആണ് . ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതായിരിക്കും .

ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ  -മാക്സ് സവിശേഷതകൾ 

റെഡ്മി നോട്ട് 10 പ്രൊ ഫോണുകളുടെ അതെ ഫീച്ചറുകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .എന്നാൽ ക്യാമറയിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത് .6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLEDഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 732G  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8ജിബി റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .108  മെഗാപിക്സൽ (Samsung’s ISOCELL GW3 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5  മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 5,020mAhന്റെ (supports 33W fast charging out-of-the-box) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 18999 രൂപ മുതൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo