ഷവോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് vs പോക്കോ X3 പ്രൊ !! ഫീച്ചർ താരതമ്മ്യം

Updated on 01-Apr-2021
HIGHLIGHTS

ഇന്ന് ഇന്ത്യൻ വിപണിയിൽ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന പുതിയ രണ്ടു സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് കൂടാതെ POCO X3 PRO എന്നി സ്മാർട്ട് ഫോണുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഫീച്ചർ താരതമ്യം നോക്കാം .

POCO X3 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.67 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 860 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 5,160mAh ന്റെ ബാറ്ററി ലൈഫും (supports 33W fast charging out-of-the-box ) ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 18999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 20999 രൂപയും ആണ് വില വരുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ്

6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLEDഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 732G  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8ജിബി റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .108  മെഗാപിക്സൽ (Samsung’s ISOCELL GW3 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5  മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് . കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 5,020mAhന്റെ (supports 33W fast charging out-of-the-box) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 18999 രൂപ മുതൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :