സാംസങ്ങ് ഗാലക്സി A72 ഫോണുകൾ vs ഒപ്പോ F19 പ്രൊ 5ജി ;താരതമ്മ്യം

Updated on 19-Mar-2021
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ 5ജി സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ രണ്ടു പുതിയ ഓപ്‌ഷനുകൾ കൂടി എത്തിയിരിക്കുന്നു .SAMSUNG GALAXY A72 കൂടാതെ ഒപ്പോയുടെ എഫ് 19 പ്രൊ 5ജി സ്മാർട്ട് ഫോണുകളാണ് ഇത് .

SAMSUNG GALAXY A72 -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 720G ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം മുതൽ 256 ജിബി സ്റ്റോറേജ് വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Samsung Galaxy A72 സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ മാക്രോ ലെൻസുകൾ  +12  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5,000mAh ന്റെ (supports 25W fast charging out-of-the-box )ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് Rs 34,999 രൂപയാണ് ആരംഭ വില  .

OPPO F19 PRO+ 5G-സ്മാർട്ട് ഫോണുകൾ

6.43 ഇഞ്ചിന്റെ FHD+ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 2400×108 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ തന്നെയാണ് OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Mediatek Dimensity 800U 5G ലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഡ്യൂവൽ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ OPPO F19 Pro+ 5G എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ 5ജി സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4310 mAh ന്റെ (50W flash charging technology )ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ OPPO F19 Pro+ 5G ഫോണുകളുടെ വിപണിയിലെ വില വരുന്നത് 25,990 രൂപയും കൂടാതെ  OPPO F19 Pro എന്ന ഫോണുകളുടെ വിപണിയിലെ വില വരുന്നത് 21,490 രൂപയും ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :