റോബിൻ എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത് .മറ്റാരുമല്ല പുതിയ കുറഞ്ഞ ചിലവിൽ മികച്ച പെർഫൊമൻസുമായി എത്തുന്ന പുതിയ സ്മാർട്ട് ഫോൺ ആണു റോബിൻ .ഗൂഗിളിന്റെയും എച്ച്ടിസിയുടെയും മുന്‍ എഞ്ചിനിയര്‍മാര്‍ സ്റ്റാര്‍ട്ട്അപ്പ് രീതിയില്‍ രൂപീകരിച്ച നെക്സ്റ്റ്ബിറ്റ് എന്ന കമ്പനിയാണ് റോബിന്‍ എന്ന പേരില്‍ പുത്തന്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
100 ജിബി ക്ലൗഡ് ഓണ്‍ലൈൻ സ്റ്റോറേജിനോപ്പം 32 ജിബി ഓഫ് ലൈൻ സംഭരണശേഷിയും ഫോണ്‍ നൽകുന്നുണ്ട്. ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ്, ഫേസ്ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് എന്നീ പ്രത്യേകതയോട് കൂടിയ 13 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ സെൽഫി ഷൂട്ടർ എന്നിവയ്ക്കൊപ്പമാണ് റോബിൻ മൊബൈൽഫോട്ടോഗ്രഫർമാരെ കയ്യിലെടുക്കാനെത്തുന്നത്. ഫോണിനു മുന്നിൽ വൃത്താകൃതിയിലുള്ള ഇരട്ട സ്പീക്കറുകൾ ഫോണിന്റെ രൂപകൽപ്പന കൂടുതൽ ആകര്ഷകമാക്കുന്നു.ഗൂഗിളിന്റെയും എച്ച്ടിസിയുടെയും മുന്‍ എഞ്ചിനിയര്‍മാര്‍ സ്റ്റാര്‍ട്ട്അപ്പ് രീതിയില്‍ രൂപീകരിച്ച നെക്സ്റ്റ്ബിറ്റ് എന്ന കമ്പനിയാണ് റോബിന്‍ എന്ന പേരില്‍ പുത്തന്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ ബിസിനസ് ഡവലപ്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിച്ചിരുന്ന ടോം മോസ് ആണ് നെക്‌സ്റ്റ്ബിറ്റിന്റെ സിഇഒ .ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി 2.1 ജിബിയായി കുറയുന്ന സമയത്താണ് ഈ 'ഓട്ടോ ആര്‍ക്കൈവിങ്' ഫോണ്‍ ആരംഭിക്കുക. ഇങ്ങനെ ഓട്ടോ ആര്‍ക്കൈവിങ് നടത്തുന്നതിന് ഡാറ്റ കണക്ഷന്‍ പോലും ആവശ്യമില്ല. ആര്‍ക്കൈവ് ചെയ്യപ്പെട്ട ആപ്പുകളുടെ ഐക്കണ്‍ ചാരനിറമായി മാറും. ഒരു മികച്ച അന്ട്രോയിട് സ്മാർട്ട് ഫോൺ തന്നെയാകും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .