സ്മാർട്ട് ഫോൺ രംഗത്ത് പെപ്‌സിയും

Updated on 04-Sep-2019
HIGHLIGHTS

പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ പെപ്‌സി സ്മാർട്ട് ഫോണ്‍ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ പെപ്‌സി സ്മാർട്ട് ഫോണ്‍ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ചൈനയിലിറക്കുന്ന പെപ്സി സ്മാർട്ട് ഫോണ്‍ പെപ്സി ബ്രാൻഡിന്റെ പ്രചാരണം ലക്ഷ്യം വെച്ചുള്ളതാണ്. പെപ്സി ലോഗോയും പേരും പതിച്ച ഫോണിൽ പെപ്സി നിറത്തിലുള്ള തീമും വാൾപേപ്പറുമാണുള്ളത്.

 

പ്രമുഖ ശീതളപാനീയ നിർമ്മാതാക്കളായ പെപ്‌സി സ്‌മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് ചുവടുവെയ്‌ക്കുന്നു. പെപ്‌സിയുടെ സ്‌മാർട്ട് ഫോൺ ഉടന്‍ വിപണിയിലെത്തും. 5.5 ഇഞ്ച് 1080പി ഡിസ്പ്ലേ , 2 ജിബി റാം, 1.7 ജിഗാഹെർട്സ് പ്രോസസർ , 3000 എംഎഎച്ച്‌ ബാറ്ററി, 13 മെഗാപിക്‌സൽ ക്യാമറ എന്നിവയാണ് പെപ്‌സി സ്‌മാർട്ട് ഫോണിന്റെ പ്രത്യേകതകൾ . ആന്‍ഡ്രോയ്ഡ് ഒ എസിൽ റൺ ചെയ്യുന്ന ഫോണിന് ഏകദേശം 12500 രൂപ ആയിരിക്കും വില. പെപ്‌സി പി1 എന്ന പേരിലായിരിക്കും ഈ ഫോണ്‍ അറിയപ്പെടുക. പെപ്‌സി ലോഗോയോടുകൂടിയ പുതിയ ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളും ചില വെബ്സൈറ്റുകള്‍ വഴി പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ ഒരു സ്‌മാർട്ട് ഫോണ്‍ നിർമ്മാതാക്കളാണ് പെപ്‌സിക്കു വേണ്ടി പുതിയ ഫോണ്‍ രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഹുവേ എന്ന കമ്ബനിയാണ് പെപ്‌സിക്കുവേണ്ടി ഫോണ്‍ നിർമ്മിക്കുന്നതെന്നാണ് വിവരം. ഗൂഗിളുമായി കരാറുണ്ടാക്കിയാണ് പെപ്‌സി സ്‌മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് കടക്കുന്നത്. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനുകളില്‍ ഒന്നായിരിക്കും പെപ്‌സി ഫോണിൽ ഉപയോഗിക്കാൻ പോകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :