സ്പിരിറ്റ് എന്ന സിനിമയിൽ ലാലേട്ടൻ ഉപയോഗിക്കുന്ന മൊബൈൽ "ലാൻഡ് ഫോൺ " നമ്മൾ എല്ലാം കണ്ടിരിക്കുന്നു .ഇതിന്റെ ഒരു പുതിയ വേർഷൻ ആണ് ഇപ്പോൾ ഇറങ്ങി ഇരിക്കുന്നത് .കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .ഇനി നിങ്ങളുടെ മൊബൈലിനെ എങ്ങനെ ലാൻഡ് ഫോൺ ആക്കാം എന്നും ഇവിടെ നിന്നും മനസിലാക്കാം .
ആസ്ട്രേലിയൺ കമ്പനിയായ സിഗ്നെറ്റ് ( Cygnett ) പുറത്തിറക്കിയ സ്പീക്ക് – അപ്പ് ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത് . സ്മാര്‍ട്ട്ഫോണിനെ സ്പീക്ക് – അപ്പുമായി കണക്ട് ചെയ്താൽ ഒരു ലാൻഡ് ഫോൺ കണക്കെ ഉപയോഗിക്കാം. ലാൻഡ് ഫോണിലേതുപോലെ ഹാന്‍ഡ്‍സെറ്റിലൂടെയോ സ്പീക്കർ ഫോണിലൂടെയോ സംസാരിക്കാനാവും. ആവശ്യമെങ്കിൽ സ്പീക്കർ ഫോണിൽ പാട്ടു കേൾക്കുകയും ചെയ്യാം. ഐഫോണ്‍ മറ്റ് സ്മാർട്ട്ഫോണുകൾ എന്നിങ്ങനെ 3.5 എംഎം ൽ ഫോണുകൾ സ്പീക്ക് അപ്പുമായി ബന്ധിപ്പിക്കാം. ഹെഡ്‍സെറ്റ് പോർട്ടുള്ള മൊബൈൽ ഫോണ്‍ വയ്ക്കാനുള്ള ഡോക്കില്‍ 64 എംഎം വരെ വീതിയുള്ള ഫോണുകൾ ഇണങ്ങും.ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സ്പീക്ക് അപ്പ് എവിടെയും കൊണ്ടുനടക്കാം. പോര്‍ട്ടബിള്‍ ഉപയോഗത്തിനല്ല ഇതിന്റെ രൂപകല്‍പ്പനയെങ്കിലും കോണ്‍ഫറന്‍സുകളിലോ ഫോണ്‍കാള്‍ മറ്റൊരാള്‍ക്ക് കൈമാറേണ്ടി വരുമ്പോഴോ ഒക്കെ ഈ സൗകര്യം ഉപകാരപ്പെടും.വളരെ കുറഞ്ഞ വില മാത്രമ്മേ ഇതിനു വരുകയുള്ളു .