മൈക്രോസോഫ്റ്റ് ലൂമിയ 650 ഇനി ആമസോണിൽ നിന്നും സ്വന്തമാക്കാം
മൈക്രോസോഫ്റ്റ് ലുമിയ 650 ആമസോൺ വഴി ഇന്ത്യൻ വിപണിയിൽ എത്തുന്നു
വിൻഡോസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ മൈക്രോസോഫ്റ്റ് ലൂമിയ 650 ഇന്ത്യയിൽ പുറത്തിറക്കുന്നു .പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി ആയ ആമസോൺ വഴിയാണ് ഇത് ഇന്ത്യൻ വിപണിയിൽ ഇറക്കുന്നത് .ഇതിന്റെ വില ഏകദേശം 16599 രൂപവരെ വരും എന്നാണ് നിഗമനം .മികച്ച സവിശേഷതകളും ആയിട്ടാണ് ഇതു ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത് .
മൈക്രോസോഫ്‌റ്റിന്റെ പുതിയ വിന്‍ഡോസ് 10 ഫോണ്‍ വിപണിയിലേക്ക്. ലൂമിയ 650 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഫെബ്രുവരി പതിനെട്ടുമുതല്‍ വില്‍പ്പനയ്‌ക്കെത്തും. അഞ്ച് ഇഞ്ച് എച്ച്.ഡി.ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 720 1280 പിക്‌സല്‍സ് ആണ് സ്‌ക്രീന്‍ റെസലൂഷന്‍. 16 ജി.ബി ഇന്റേര്‍ണല്‍ സറ്റോറേജാണ് ഫോണിനുള്ളത്. 200 ജി.ബി വരെ ഉയര്‍ത്താന്‍ കഴിയുന്ന എക്‌സ്റ്റേര്‍ണല്‍ മെമ്മറിയുമുണ്ട്. എല്‍.ഇ.ഡി ഫ്‌ളാഷോടുകൂടിയ എട്ട് എം.പി പിന്‍ ക്യാമറയും അഞ്ച് എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്.1.3 ജി.എച്ച്.സഡ് ക്വാഡ് കോര്‍ ക്വാല്‍കം സ്‌നാപ്പ്‌ഡ്രാഗന്‍ 212 പ്രോസസറാണ് ഫോണിനുള്ളത്. 2000 എം.എ.എച്ചാണ് ബാറ്ററി ശേഷി.അഞ്ചിഞ്ച് അമോലെഡ് ക്ലിയര്‍ബ്ലാക്ക് എച്ച്ഡി ഡിസ്‌പ്ലെയുള്ള ഫോണിന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 720 X 1280 പിക്‌സല്‍സ് ആണ്. 1.3 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 212 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ 1ജിബി റാം ഉണ്ട്.