ഇന്ത്യൻ വിപണിയിൽ മുന്നേറ്റം കുറിക്കാൻ മൈക്രോസോഫ്റ്റ് ‘ലൂമിയ 650 ‘- ഡുവൽ സിം
ഇന്ത്യൻ വിപണി കീഴടക്കാൻ മൈക്രോസോഫ്റ്റ് ലുമിയ 650 ഡുവൽ സിം സ്മാർട്ട് ഫോൺ എത്തുന്നു .
ഇന്ത്യൻ വിപണിയിൽ വീണ്ടും മുന്നേറ്റം നടത്താൻ ഒരുങ്ങുക്കയാണ് മൈക്രോ സോഫ്റ്റ് .അവരുടെ ഏറ്റവും പുതിയ സംരംഭം ആയ ലൂമിയ 650 ആണ് വിപണിയിൽ ഇറക്കിയത്.ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ വഴിയാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു മൈക്രോ സോഫ്റ്റ് നല്ക്കിയിരിക്കുന്നത് .മികച്ച ക്യാമറയും ,ബാറ്ററിയും ഏല്ലാം തന്നെ മികച്ചു നില്ക്കുന്നു .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .
ലൂമിയ 650 ബ്ലാക്ക്, മാറ്റ് വൈറ്റ് കളറുകളിലാണ് ഇറങ്ങുക. ലൂമിയ 650 ഡ്യൂവൽ സിം 5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലാണ് ഇറങ്ങുന്നത്. 1280×720 പിക്‌സലാണ് സ്‌ക്രീൻ റെസല്യൂഷൻ . 1.3ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോർ ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 212 പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 1 ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഓൺ ബോർഡ് മെമ്മറി ശേഷി. ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200ജിബിവരെ വര്‍ദ്ധിപ്പിക്കാം. 8എംപി പ്രധാനക്യാമറയും, ഒപ്പം ഇതിനൊപ്പം എല്‍ഇഡി ഫ്‌ലാഷും ഉണ്ട്. 5 എംപി മുന്‍ ക്യാമറ സെല്‍ഫി പ്രേമികളെ തൃപ്തിപ്പെടുത്തും. 4ജി സപ്പോർട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 2,000 എംഎഎച്ചാണ്.