മൈക്രോമാക്സിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് മൈക്രോമാക്സ് എക്സ്പ്രസ് 2.ഇതിന്റെ കൂടുതൽ സവിശേഷതകളും ,പെർഫൊമൻസും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 13 മെഗാ പിക്‌സൽ പിൻ ക്യാമറ,2മെഗാ പിക്‌സൽ മുൻ ക്യാമറ ,3ജി, വൈഫൈ, 1ജിബി റാം,32 ജി.ബി കൂട്ടാവുന്ന മെമ്മറി ,8 ജി.ബി ഇന്റെർണൽ മെമ്മറി,ആന്‍ഡ്രോയിഡ് 4.4.2 കിറ്റ് കാറ്റ് ഓപറേറ്റിങ് സിസ്റ്റവുമുണ്ട്. എഫ്എം റേഡിയോ, ജിപിഎസ് എന്നീ സൗകര്യങ്ങളും എക്‌സ്പ്രസ് 2വിനുണ്ട്. 2500എംഎഎച്ച് ബാറ്ററിയാണ് ,കോർണിങ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയാണ് ഫോണിനുള്ളത്.ജിബി റാമോട് കൂടി എത്തുന്ന കാന്‍വാസ് എക്സ്പ്രസ് -2 ന്റെ പ്രധാന ക്യാമറ 13 എംപി വ്യക്തത നല്‍കുന്നതാണ്.ഇരുവശവും കറുത്തനിറത്തിലുള്ള ഫോണിന് സ്വര്‍ണ്ണ നിറത്തിലുള്ള അരികുകള്‍ പ്രത്യേക സൗന്ദര്യം നല്‍കുന്നു.9 മണിക്കൂര്‍ സംസാരസമയവും 393 മണിക്കൂർ വരെ സ്റ്റാന്റ് ബൈ സമയവും വാഗ്ദാനം ചെയ്യുന്ന ഫോണില്‍ 2500 എം എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.സാധാരണകാരന്റെ ഒരു ഉപയോഗത്തിനും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഇത് .