മൈക്രോമാക്സ് കാൻവാസ് സ്പാർക്ക് 3
മൈക്രോ മാക്സിന്റെ കുറഞ്ഞ ബഡ്ജെക്റ്റിൽ ഒരു മികച്ച അന്ട്രോയിട് സ്മാർട്ട് ഫോൺ ആണിത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ പ്രമുഖരായ മൈക്രോ മാക്സ് പുതിയ സ്മാർട്ട് ഫോണായ ക്യാൻവാസ് സ്പാർക്ക് 3യുമായി വരുന്നു.
ഏപ്രിൽ 7 മുതൽ സ്നാപ്ഡീലിലുടെ ഉപഭോക്താക്കൾക്ക് ഫോൺ ലഭിച്ചു തുടങ്ങുന്നതാണ്. ഫോണിനായുള്ള രജിസ്ട്രേഷൻ ഏപ്രിൽ ഒന്ന്മുതൽ ആരംഭിച്ചു. 4,999 രൂപയാണ് ക്യാൻവാസ് സ്പാർക്ക് 3 സ്മാർട്ട് ഫോണിന്റെ വില .
ക്യാൻവാസ് സ്പാർക്ക് 3 ഫോണിൽ 720 x 1280 പിക്സെൽ റെസലൂഷനോടു കൂടിയ 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഉള്ളത്. 1 ജിബി റാമുള്ള ഫോണിൽ 1.3GHz ക്വാഡ് കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.
8 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ഔട്ട് -ഓഫ്- ബോക്സ് ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഡിവൈസ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
8 എംപി റിയർ ക്യാമറ ഉള്ള ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 2500mAH ബാറ്ററിയോടു കൂടിയ ഫോണിൽ 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.
കുറഞ്ഞ ബഡ്ജെക്ച്ടിൽ മികച്ച പെർഫൊമൻസുമായി മൈക്രോമാക്സ് വീണ്ടും എത്തുന്നു .ഇതിന്റെ വില 4999 യാണ് .സ്നാപ്ഡീലിൽ നിന്നും അതുപോലെ മറ്റു ഓൺലൈൻ ഷോപ്പുകളിൽ നിന്നും നിങ്ങൾക്ക് ഇത് വാങ്ങാവുന്നതാണ് .