തകർപ്പൻ 20Mp ക്യാമറയുമായി മെയ്‌സു MX5
മെയ്സു വിന്റെ കരുത്താർന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .കുറഞ്ഞ ചിലവിൽ മികച്ച ഒരു സ്മാർട്ട് ഫോൺ .കരുതര്ന്ന 20mp ക്യാമറയാണ് ഇതിനു മികച്ച പിന്തുണ നല്ക്കുന്നത് .
മെയ്സു വിന്റെ കരുത്താർന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .കുറഞ്ഞ ചിലവിൽ മികച്ച ഒരു സ്മാർട്ട് ഫോൺ .കരുതര്ന്ന 20mp ക്യാമറയാണ് ഇതിനു മികച്ച പിന്തുണ നല്ക്കുന്നത് .കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോര്‍ണിംഗ് ഗോറില്ല 3 ഗ്ലാസ്സ് സംരക്ഷണവും നല്‌കുന്നുണ്ട്. 100 ശതമാനം NTSC ഗാമുട്ട് സവിശേഷതയോടുകൂടിയതാണ് ഫോണ്‍. ഇത് ഐഫോണ്‍ 6നേക്കാളും 38 ശതമാനം കൂടുതലാണ്. കൂടാതെ ഇതിന്റെ ഡിസ്‌പ്ലേ റേഷ്യോ 10,000:1 കോണ്‍ട്രാസ്‌്‌റ്റ് ആണ്. ഇത് സിയോമി Mi നോട്ടിനേക്കാളും 7 മടങ്ങ് കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നു.
64 ബിറ്റ് ഹീലിയോ X10 ഒക്ട കോർ പ്രോസസ്സറും 2.2GHz , 3GB റാം എന്നിവയാണ് ഫോണിന് കരുത്തേകുന്നത്. ഒപ്പം പവർ VR G6200 GPUവുമുണ്ട്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഫ്‌ളൈം 4.5 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അധിഷ്‌ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഡ്യുവല്‍ സിം സവിശേഷതയോടുകൂടിയ ഫോണിന് 4G സപ്പോര്‍ട്ടുമുണ്ട്.
മെയ്‌സു MX5ന്റെ പ്രധാന സവിശേഷത 20.7MP റിയര്‍ ക്യാമറയാണ്. സോണി IMX220 Exmor RS BSI സെന്‍സർ , ലേസർ ഓട്ടോഫോക്കസ് ഡ്യുവൽ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്, 4K റെസൊല്യൂഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് റിയർ ക്യാമറ സവിശേഷതകള്‍. 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. f/2.0 അപ്പെര്‍ച്ചര്‍, കണക്ടിവിറ്റി ഒപ്ഷനുകളായ 4G LTE, 3G, Wi-Fi, ബ്ലൂടൂത്ത്, GPS/A-GPS, ഗ്ലോനാസ്സ്, മൈക്രോ യുഎസ്‌ബി എന്നിവയാണ് മറ്റു സവിശേഷതകള്‍. 3150mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്. കമ്പനിയുടെ mCharge ടെക്‌നോളജി ഉപയോഗിച്ച് 30 മിനിട്ടിനുള്ളതില്‍ 50 ശതമാനം ചാര്‍ജ്ജ് ചെയ്യുവാന്‍ സാധിക്കുന്നു.ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫിനെ കുറിച്ചാണ് .മികച്ച ബാറ്ററി ലൈഫ് ഇതിന്റെ കരുത്തു കൂട്ടുന്നു .