ഇന്ത്യൻ വിപണി പൊളിച്ചടുക്കാൻ “മെയ്സു പ്രോ 6”

ഇന്ത്യൻ വിപണി പൊളിച്ചടുക്കാൻ “മെയ്സു പ്രോ 6”
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇനി 3-D തരംഗം .അതെ മെയ്സു എത്തുന്നു പുതിയ സ്മാർട്ട്‌ ഫോണുമായി .

മെയ്സുവിന്റെ ഏറ്റവും പുതിയ മോഡലായ മെയ്സു പ്രോ 6 ആണ് ഇന്ത്യൻ വിപണിയും കാത്തു നില്ക്കുന്നത്.ഇതിന്റെ പ്രധാന സവിശേഷതകളും ആട്ടും ഇവിടെ നിന്നും മനസിലാക്കാം .

1080×1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.2 ഇഞ്ച്‌ സൂപ്പർ അമോലെഡ്‌ ഫുൾ എച്ച്ഡി ഡിസ്പ്ലേയോട്‌ കൂടിയ ഫോണിൽ ആപ്പിളിന്റെ പുതിയ സ്മാർട് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്ന ത്രിഡി ടച്ച് സാങ്കേതികവിദ്യക്ക് സമാനമായ ത്രിഡി പ്രസ്‌; പ്രഷർ സെൻസിറ്റീവ് ഡിസ്പ്ലേ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 423 പിപിഐ പിക്സൽ സാന്ദ്രത നൽകുന്ന സ്ക്രീനിനു ഗോറില്ലാ ഗ്ലാസ്‌ 3 സംരക്ഷണമേകുന്നു. എട്ട് കോർടെക്സ്-A53 കോറുകളും, രണ്ടു കോർടെക്സ്-A72കോറുകളും ചേരുന്ന ഒരു ഡെക്കാകോർ ഹീലിയോ X 25 പ്രോസസറാണ് മെയ്സു പ്രോ 6 നു കരുത്തേകുന്നത്.

ഇതിൽ നാല് കോർടെക്സ്-A53 കോറുകൾ 1.4 ജിഗാ ഹെട്സ് വേഗതയിലും, നാല് കോർടെക്സ്-A53 കോറുകൾ 2 ജിഗാ ഹെട്സ് വേഗതയിലും, രണ്ടു കോർടെക്സ്-A72 കോറുകൾ 2.5 ജിഗാ ഹെട്സ് വേഗതയിലും പ്രവർത്തിക്കുന്നു.4 ജിബി എൽപിഡിഡിആർ 3 റാമുമായെത്തുന്ന ഫോണിന് പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന മാലി-ടി 880 ജിപിയു മികച്ച ഗെയിമിംഗ് കരുത്ത് നൽകുന്നു.

 

2.2 അപ്പേർച്ചർ നൽകുന്ന 21.1 മെഗാപിക്സൽ റിയർ കാമറയ്ക്ക് ലേസർ ആൻഡ് ഫേസ് ഡിറ്റക്ഷൻ ആട്ടോ ഫോക്കസ് പ്രത്യേകതയുള്ള സെൻസർ മോഡ്യൂളാണുള്ളത്‌. ഫ്ലാഷിൽ പ്രത്യേകതയുമായെത്തുന്ന മെയ്സു പ്രോ 6 സ്മാർട് ഫോണിൽ 10 എൽ ഇ ഡികൾ ചേർന്ന് മികച്ച വെളിച്ചം സമ്മാനിക്കുന്ന റിംഗ് ഫ്ലാഷാണുള്ളത്. ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെ ആകും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo