വിപണിയിൽ വൻ തിരിച്ചുവരവു നടത്താൻ LG യുടെ G5 എത്തുന്നു
LG ഉടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ആയ ജി 5 ആണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത് .ഇതിന്റെ സവിശേഷതകളും ,പ്രേതെകതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
2560 x 1440 പിക്സല്‍ റസലൂഷനുള്ള 5.3 ഇഞ്ച് അമോലെഡ് ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 554 പിക്സല്‍ വ്യക്തത സമ്മാനിക്കും. സ്ക്രീനില്‍ തൊട്ടുണര്‍ത്താതെ അത്യാവശ്യ നോട്ടിഫിക്കേഷനും തീയതിയും സമയവും ബാറ്ററി ശേഷിയും കാണാന്‍ സഹായിക്കുന്ന എപ്പോളും ഓണായിരിക്കുന്ന ഡിസ്പ്ളേയാണ് പ്രത്യേകത. എങ്കിലും ബാറ്ററി ചാര്‍ജ് അധികം എടുക്കില്ല. മണിക്കൂറില്‍ 0.8 ശതമാനം ബാറ്ററി ചാര്‍ജ് മാത്രമേ ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ളേ തിന്നുതീര്‍ക്കൂവെന്ന് എല്‍ജി അവകാശപ്പെടുന്നു. 78 ഡിഗ്രി ലെന്‍സുള്ള 16 പിക്സല്‍ കാമറയില്‍ ഉയര്‍ന്ന റസലൂഷനില്‍ ചിത്രമെടുക്കുമ്പോള്‍ എട്ട് പിക്സല്‍ കാമറയിലെ 135 ഡിഗ്രി ലെന്‍സ് ഉപയോഗിച്ച് വൈഡ് ആംഗിള്‍ ഫോട്ടോകള്‍ എടുക്കാം.
പ്രത്യേക ആപ്പുവഴി ഒരു കാമറയില്‍നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കും.ഇരട്ട 13 മെഗാപിക്സല്‍ കാമറകള്‍ ഉപയോഗിച്ച് പൂര്‍ണ 360 ഡിഗ്രി ചിത്രങ്ങളെടുക്കാവുന്ന എല്‍ജി 360 ക്യാം ഇതിനൊപ്പം ലഭിക്കും. വയര്‍ലസായി ഫോണുമായി കണക്ട് ചെയ്താല്‍ ദൃശ്യങ്ങളുടെ വിശാല ലോകത്തേക്ക് കടക്കാം. വിര്‍ച്വല്‍ റിയാലിറ്റി വീഡിയോകളും ഇങ്ങന്‍െ ചിത്രീകരിക്കാന്‍ കഴിയും. യൂടൂബ് 360 വീഡിയോ, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ എന്നിവയെ പിന്തുണക്കും.ഊരിമാറ്റാവുന്ന ബാറ്ററി, ഡിസ്പ്ളേയുടെ അടിയിലുള്ള ഊരാവുന്ന ഭാഗം എന്നിവ ഇതിന്റെ മികച്ച സവിശേഷതകളിൽ ഒന്നാണ് .
ഊരാവുന്ന സാധാരണ കാമറ ഉപയോഗിക്കുന്നപോലെ ഇതില്‍ ചിത്രങ്ങള്‍ പകര്‍ത്താം. ഈ കാമറക്ക് സ്വന്തമായി പവര്‍ ബട്ടണ്‍, ഷട്ടര്‍, റെക്കോഡ്, സൂം, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ എന്നിവയുണ്ട്. ഓട്ടോ ഫോക്കസ്, എക്സ്പോഷര്‍ ലോക്ക് എന്നിവയും കാമറയുടെ സവിശേഷതകളാണ്.