ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർ ഇന്ന് ഏറ്റവും കൂടുതൽ പരീക്ഷണം നടത്തുന്നത് മൊബൈൽ ഫോണുകളിൽ തന്നെയാണ്. ആവശ്യങ്ങൾക്കുള്ള ഒരു ഫോണും, ഒപ്പം തങ്ങളുടെ അഭിരുചി പ്രചോദിപ്പിക്കുന്ന ക്യാമറ സെൻസറുമുള്ള സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്കുള്ള ശരിയായ ഉത്തരം ഇവിടുണ്ട്. iPhone ആണെങ്കിലും ഏത് മോഡലിനാണെന്നത് അറിയേണ്ടേ?
ഇന്ന് ഇതുവരെ വിപണിയിൽ എത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതായിരിക്കും? തങ്ങളുടെ ക്യാമറയ്ക്ക് മെഗാപിക്സൽ അധികമാണെന്ന് കാണിച്ച് ഒരുപാട് ബ്രാൻഡുകൾ എത്തിയിട്ടുണ്ടെങ്കിലും DxOMark എന്ന പ്രശസ്ത അവലോകന വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ മികച്ച ക്യാമറ ഫോണായി തെരഞ്ഞെടുത്തിരിക്കുന്നത് ഐഫോൺ 15 പ്രോ മാക്സിനെയാണ്.
Appleന്റെ ഏറ്റവും പുതിയതും കരുത്തനുമായ iPhone 15 Pro Max എന്ന മുൻനിര സ്മാർട്ട്‌ഫോണാണ് ക്യാമറയിൽ ഉയർന്ന നിലവാരം പുലർത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. DxOMarkന്റെ റിപ്പോർട്ടിൽ ഐഫോൺ 15 പ്രോ മാക്‌സിന് 154 സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേയുടെ വാർത്താ റിപ്പോർട്ടിലാണ് DxOMarkന്റെ അവലോകനം വിശദമാക്കുന്നത്.
ക്യാമറയിൽ ഏറ്റവും കിടിലൻ ഫോണായി Huawei P60 Pro സ്ഥാനം പിടിച്ചിട്ടുണ്ട്. എങ്കിൽ ഈ ഫോൺ ചൈനയിൽ മാത്രമാണ് ലഭ്യമാകുന്നത്. അതിനാൽ തന്നെ ആഗോളതലത്തിൽ ഇറങ്ങിയിട്ടുള്ളതിൽ ഐഫോൺ 15 പ്രോ മാക്‌സാണ് ക്യാമറയിലെ വമ്പൻ എന്നുപറയാം. വീഡിയോ റെക്കോഡിങ്ങിലാകട്ടെ 158 പോയിന്റാണ് ഐഫോൺ 15 പ്രോ മാക്‌സ് നേടിയിരിക്കുന്നത്.
പട്ടികയിൽ അടുത്ത സ്ഥാനങ്ങളിൽ Oppo Find X6 Pro, Honor Magic5 Pro, Oppo Find X6 എന്നിവയുമുണ്ട്.
ആഘോഷങ്ങളിൽ പോലും ഗുണനിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ആപ്പിൾ പുതിയതായി പുറത്തിറക്കിയ ഐഫോൺ 15ന്റെ, വില കൂടിയ സ്മാർട്ഫോൺ മതിയെന്ന് സാരം. ഫോൺ മികച്ച Camera Phone ആയി തെരഞ്ഞെടുക്കപ്പെട്ടതിന് കാരണം, അത് നല്ല വെളിച്ചത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. Delay അഥവാ കാലതാമസമില്ലാതെ ഫോട്ടോ എടുക്കാനും സാധിക്കുന്നു.
കൂടുതൽ വായിക്കൂ… New Jio Users Free Offers: പുതിയ വരിക്കാർക്ക് ദിവസവും 3GB ലഭിക്കുന്ന റീചാർജ് 6 മാസത്തേക്ക് ഫ്രീ, എന്നാൽ ഒരു കണ്ടീഷൻ
ഇതിന് പുറമെ, ഐഫോൺ 15 പ്രോ മാക്സിലെ ഫോട്ടോകൾക്ക് ബ്ലർ കുറവായിരിക്കും. പോർട്രെയ്റ്റ് മോഡിൽ സ്വാഭാവികമായി കാണപ്പെടുന്ന മങ്ങിയ ബാക്ക്ഗ്രൗണ്ട് ഇഫക്റ്റ് ശരിക്കും ഒരു DSLRന് സമാനമായ അനുഭവം നൽകുന്നുവെന്നാണ് ഐഫോൺ 15 ഉപയോഗിച്ചവരുടെ അഭിപ്രായം.
ഫോട്ടോഗ്രാഫിയിൽ മാത്രമല്ല, വീഡിയോഗ്രാഫിയിലും പ്രതീക്ഷിക്കുന്നതിലും അധികമാണ് ഫീച്ചറുകൾ. വളരെ സുഗമമായ മനോഹരമായ വീഡിയോ എടുക്കുന്നതിന് ഐഫോൺ 15ന് കഴിയും. ഇതിൽ ProRes ലോഗ് മോഡും, 4K, 60fps എന്നീ ഓപ്ഷനുകളും ലഭ്യമാണ്. ഐഫോണിന്റെ വ്യൂഫൈൻഡറിനും നല്ല പ്രശംസ ലഭിക്കുന്നുണ്ട്.
വളരെ മികച്ച ക്യാമറ ഫോണായി ഇടംപിടിക്കുമ്പോഴും ഐഫോൺ 15 പ്രോ മാക്സിൽ ചില അപാകതകളുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ എടുക്കുന്ന ചിത്രങ്ങളിൽ കുറച്ച് നോയിസുകളുണ്ടാകും. അതുപോലെ രാത്രി എടുക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും അധികമായി ബ്രൈറ്റ്നെസ് ഉള്ളതായി അനുഭവപ്പെടുന്നുവെന്നും ഉപയോഗിച്ചവർ പറയുന്നു.