iPhone 15 Launch Today: iPhone 15ൽ ഇന്ത്യൻ സ്പർശം, നിങ്ങൾ അറിയേണ്ടതെല്ലാം…
ഇന്ന് രാത്രിയോടെ iPhone 15 യുഗം ആരംഭിക്കുന്നു
ആദ്യമായിതാ Made in India ഐഫോണുകൾ ലോഞ്ച് ദിവസത്തിൽ അവതരിപ്പിക്കുകയാണ്
iPhone 15ന്റെ വിലയും, പുതിയ അപ്ഡേറ്റുകളുമെല്ലാം വിശദമായി അറിയാം...
ടെക് ലോകം കാത്തിരിക്കുന്ന iPhone 15ന്റെ ലോഞ്ച് അങ്ങ് കാലിഫോർണിയയിലാണ് നടക്കുന്നതെങ്കിലും, ഇന്ത്യയ്ക്കും അഭിമാനിക്കാനുള്ളതുണ്ട് ഈ Wonderlust ഇവന്റിൽ. ഇതുവരെ ഇന്ത്യക്കാർ വരെ ചൈനയുടെയും ജപ്പാന്റെയും ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്ത് ഉപയോഗിച്ച് വന്നിരുന്നെങ്കിൽ ഇന്ന് കാര്യങ്ങൾ പാടെ മാറി… ഇനി ഇന്ത്യൻ യുഗമാണെന്ന് സൂചിപ്പിക്കുന്നതാണ് iPhone 15 Launch ഇവന്റിലെ ഇന്ത്യൻ സാന്നിധ്യം.
എന്താണ് ആ ഇന്ത്യൻ സാന്നിധ്യം?
ആപ്പിൾ ഇപ്പോഴും ഐഫോണുകളുടെ ഒരു വലിയ ഭാഗം ചൈനയിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ ആദ്യമായിതാ Made in India ഐഫോണുകൾ ലോഞ്ച് ദിവസത്തിൽ തന്നെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് ഇന്ത്യയ്ക്ക് ഒരു അഭിമാന നിമിഷമെന്നതിന് പുറമെ, ഇന്ത്യക്കാർക്ക് ഐഫോണിനായി ദീർഘ നാൾ കാത്തിരിക്കേണ്ടി വരില്ലെന്നുള്ള പ്രതീക്ഷയും നൽകുന്നുണ്ട്.
iPhone 15 Release Date
ഇന്ന് രാത്രി 10.30യ്ക്കാണ് ആപ്പിൾ തങ്ങളുടെ iPhone 15 ഫോണുകൾ പുറത്തിറക്കുന്നത്. iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നീ ഫോണുകളാണ് സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
iPhone 15 Expected Price
70,000 രൂപ വരെ ആയിരിക്കാം ഐഫോൺ 15ന് വില വരുന്നത്. ഐഫോൺ 15ന്റെ വില ഏകദേശം 66,305 രൂപയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ 15 പ്ലസിനും ഐഫോൺ 15 പ്രോ മോഡലുകൾക്കും ഇതിനേക്കാൾ വില കൂടും. ഏകദേശം 74,604 രൂപയായിരിക്കും iPhone 15 Plusന് ആവുകയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. Galaxy S23 Ultraയുടേ അതേ വിലയിലായിരിക്കും iPhone 15 Pro Max വിപണിയിലെത്തുന്നതെന്നും സൂചനകളുണ്ട്.
iPhone 15 Design
ബ്ലൂംബെർഗിന്റെ റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച്,ഐഫോൺ 15ന്റെ എല്ലാ മോഡലുകളിലും ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മോർഫിംഗ് ക്യാമറ കട്ട്ഔട്ട്/ഡിസ്‌പ്ലേ ഫീച്ചറുകൾക്ക് ഇത് വളരെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ പതിപ്പുകളിൽ കമ്പനി വളഞ്ഞ ഡിസൈൻ ആയിരിക്കും അവതരിപ്പിക്കാൻ സാധ്യത. മുമ്പ് ഐഫോൺ 11 പ്രോ മാക്‌സിലും ഇതേ കർവ്ഡ് എഡ്ജ് ഡിസ്പ്ലേ കമ്പനി ഉൾപ്പെടുത്തിയിരുന്നു. iPhone 14 വരെയുള്ള പിന്നീട് വന്ന ആപ്പിൾ ഫോണുകളിൽ ഫ്ലാറ്റ് ഡിസ്പ്ലേ ആയിരുന്നെങ്കിലും, പുതുപുത്തൻ ഐഫോണിൽ ഒരു മാറ്റം പ്രതീക്ഷിക്കാം.
iPhone 15 Specs
iPhone 15, iPhone 15 Pro എന്നിവ 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയിൽ വരുന്നു. iPhone 15 Plus, iPhone 15 Pro Max എന്നിവയ്ക്ക് 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയായിരിക്കും ഉള്ളത്. 60Hz റീഫ്രെഷ് റേറ്റിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയും, മറ്റ് 2 മോഡലുകൾ 1-120Hz റീഫ്രെഷ് റേറ്റിലും വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
iPhone 15 Camera
ഐഫോണുകളിൽ ക്യാമറയ്ക്ക് ഒരു വിട്ടുവീഴ്ചയും നൽകാനില്ല. എന്നാൽ പുതിയ ഐഫോണിൽ ക്യാമറയായിരിക്കും താരമെന്ന് പറയാം. ഐഫോൺ 14 പ്രോ മോഡലുകളിൽ 48 എംപിയായിരുന്നു മെയിൻ ക്യാമറ. ഇത് iPhone 15ലും പ്രതീക്ഷിക്കാം.
iPhone 15 Battery
iPhone 15ന്റെ ബാറ്ററിയെ സംബന്ധിച്ച് വ്യക്തമായൊരു ധാരണ പലർക്കും വന്നിട്ടില്ല. എന്നാലും, നേരത്തെ ചില റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത് 4,852 mAh ആയിരിക്കും ബാറ്ററി കപ്പാസിറ്റി എന്നതാണ്. ചിലപ്പോൾ 4,422 mAh ബാറ്ററിയായിരിക്കും ഇതിനുണ്ടാകുക എന്നും പറയപ്പെടുന്നു. നിലവിലെ ഐഫോണുകൾക്ക് 20W ചാർജിങ് വേഗതയാണുള്ളതെങ്കിൽ, iPhone 15 സീരീസ് ഫോണുകൾക്ക് 27W ഫാസ്റ്റ് ചാർജിങ്ങായിരിക്കും ഉണ്ടാകുക.
iPhone 15 New Features
iPhone 15ലെ എടുത്തുപറയേണ്ട ഫീച്ചർ എന്തെന്നാൽ, USB-C ചാർജിങ് പോർട്ടാണ്. എല്ലാ ഉപകരണങ്ങളിലും ഒരേ ചാർജിങ് സ്റ്റാൻഡേർഡ് വേണമെന്നത് നിർബന്ധമാക്കിയതിനെ തുടർന്നാണ് പുതിയ ആപ്പിൾ ഫോണിൽ ഈ മാറ്റം വന്നിരിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളുടെ അതേ ചാർജിങ് കേബിളുകൾ ഇനി ഐഫോണിലും ഉപയോഗിക്കാം. ഇതുകൂടാതെ, ഐഫോൺ 14നേക്കാൾ 14% വലിയ ബാറ്ററിയാണ് iPhone 15ന് വരുന്നതെന്ന് പറയുന്നു. കൂടാതെ റിവേഴ്സ് വയർലെസ് ചാർജിങ് പുതിയ ആപ്പിൾ ഫോണിൽ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.
iPhone 15 pre-order
ഇതുവരെയും ഐഫോൺ 15ന്റെ പ്രീ- ഓർഡർ ആരംഭിച്ചിട്ടില്ല. ഇന്ന് വണ്ടർലസ്റ്റ് പരിപാടിയ്ക്ക് ഉടനടി തന്നെ പ്രീ- ഓർഡർ ആരംഭിക്കുമെന്നും പ്രതീക്ഷിക്കരുത്.
iPhone 15 Sale
സെപ്തംബർ 15 മുതലായിരിക്കും ഐഫോൺ 15ന്റെ വിൽപ്പന ആരംഭിക്കുന്നതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടുന്ന മറ്റ് രാജ്യങ്ങളിലേക്ക് ഇത് എത്താൻ മൂന്നോ നാലോ ആഴ്ചയുടെ കാലതാമസം വന്നേക്കാം. ഈ മാസം 25നോ, 26നോ ഫോണുകളുടെ ഷിപ്പിങ് ആരംഭിച്ചേക്കാമെന്നും പറയപ്പെടുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile