ഹുവായ് P9 – വിശദവിവരങ്ങൾ

ഹുവായ് P9 – വിശദവിവരങ്ങൾ
HIGHLIGHTS

കരുത്തുറ്റ ബാറ്ററി ലൈഫുമായി ഹുവായ് P9

ഹുവായുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആയ ഹുവായ് P9 ന്റെ പ്രധാന സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .

12 മെഗാ പിക്സലിന്റെ ഇരട്ട പിൻ കാമറകളുമായി എത്തുന്ന ഹുവായ് പി 9 ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്നതിനായി പോസ്റ്റ് കാപ്ചറിംഗ് റീ ഫോക്കസ്, സിമുലേറ്റഡ് അപേർചർ അഡ്ജസ്റ്റ്മെന്റ് തുടങ്ങിയ പ്രത്യേകതകൾ ഉൾപ്പെടുത്തിയാകും വിപണിയിൽ എത്തുന്നത്. ഇതിനകം തന്നെ പി 9 ന്റെ പുറത്തു വന്ന ചിത്രങ്ങളിൽ ഇരട്ട കാമറകൾ ഉപയോഗിച്ചിരിക്കുന്നത് വ്യക്തമാണ്.ഫോണിന് പിന്നിലായി ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചെത്തുന്ന ഹുവായ് പി 9 സ്മാർട്ട് ഫോൺ സി-ടൈപ്പ് യു.എസ്.ബി പോർട്ട് സഹിതമാണ് വിപണിയിലെത്തുന്നത്.കിരിൻ 950 പ്രോസസർ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്ന ഹുവായ് പി 9 സ്മാർട്ട് ഫോണിന് 4 ജിബി റാമാണ് പ്രവർത്തിക്കുന്നത് .32 ജിബി ആന്തരിക സ്റ്റോറേജ് പ്രതീക്ഷിക്കുന്ന ഫോണിന് 3900 എം.എ.എച്ച് ബാറ്ററിയാകും കരുത്തു പകരുന്നത്.ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ മികച്ച ക്യാമറയും ,ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫും ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo