2 അള്‍ട്രാപിക്‌സൽ ക്യാമറയുമായി ” എച്ച്ടിസി 10” വരുന്നു

Updated on 18-Apr-2016
HIGHLIGHTS

മോഡലിന്റെ ഏറ്റവും വലിയ സവിശേഷത ലോകത്തെ തന്നെ ആദ്യത്തെ ഡ്യുവൽ ഒഐഎസ് ക്യാമറ ഫോണ്‍ ആണ് എന്നുള്ളതു മാത്രമാണ്.

ഇന്ത്യൻ വിപണി കീഴടക്കാൻ HTC -10 വരുന്നു .2 അള്‍ട്രാപിക്‌സൽ ക്യാമറയുമായി ആണ് എച്ച്ടിസി 10 എത്തുന്നത്‌ .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

മോഡലിന്റെ ഏറ്റവും വലിയ സവിശേഷത ലോകത്തെ തന്നെ ആദ്യത്തെ ഡ്യുവൽ ഒഐഎസ് ക്യാമറ ഫോണ്‍ ആണ് എന്നുള്ളതു മാത്രമാണ്. മെറ്റൽ സൈഡും ഡ്യുവൽ ടോണ്‍ ഫ്ളാഷുമുള്ള പിൻ ക്യാമറയും ഫിസിക്കൽ ഹോം ബട്ടനും എച്ച്‌ടിസി 10ന്റെ പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു.സിൽവർ ,ഗൺ മെറ്റൽ ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാകുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 652 പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

38,800 രൂപയാണ് വില. 5.15 ഇഞ്ച് ക്യുഎച്ച്‌ഡി ഡിസ്പ്ലേയും (1440×2560 പിക്സല്‍) റെസല്യൂഷനും ഉണ്ട്. പിന്‍വശത്തെ ക്യാമറ 12 മെഗാപിക്സലാണ്. മുൻ ക്യാമറ 5എംപിയും ഒപ്പം വൈഡ് ആംഗിള്‍ 86ഡിഗ്രി വൈഡ് ആംഗിൾ 86ഡിഗ്രി ലെന്‍സുപയോഗിച്ചിരിക്കുന്നതുമാണ്. വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതും ഒറ്റത്തവണ ചാര്‍ജു ചെയ്യുന്നതിലൂടെ തന്നെ രണ്ടു ദിവസം വരെ ഉപയോഗിക്കാം എന്നു കമ്ബനി അവകാശപ്പെടുന്നു. 3000എംഎഎച്ച്‌ ആണ് ബാറ്ററി ലൈഫ്.4ജിബി റാം, 16/36 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജും ഉള്ള ഫോണിന് വിപണിയില്‍ ഏകദേശം ഇതിനോടടുത്ത വിലക്ക് ലഭിക്കുന്ന എല്‍ജിയുടേയും മറ്റ് പ്രമുഖ കമ്ബനികളുടെയും ഫോണുകളോട് ഏറ്റു മുട്ടേണ്ടി വരുമ്ബോള്‍ സവിശേഷതകളുടെ ബലത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്നു വിലയിരുത്തപ്പെടുന്നു.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :