എല്ലാവർഷവും ഡിജിറ്റ് നടത്തുന്ന സീറോ വൺ അവാർഡുകൾ ഈ വർഷവും എത്തിയിരിക്കുന്നു .ഈ വർഷത്തെ മികച്ച ഗാഡ്‌ജെറ്റുകളെ തിരഞ്ഞെടുക്കുന്ന ഒരു പരിപാടിയാണ് DigitZero1Awards.ഈ കൊല്ലവും എല്ലാ കാറ്റഗറിയിൽ നിന്നും മികച്ച ഗാഡ്‌ജെറ്റുകളെ തിരഞ്ഞെടുത്തിരിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും DigitZero1Awards 2021 ലെ മികച്ച ഗാഡ്‌ജെറ്റുകക്കുള്ള അവാർഡ് നേടിയത് ഏതൊക്കെയാണ് എന്ന് നോക്കാം .ഇപ്പോൾ 2021 ൽ 35 രൂപ മുതൽ 50000 രൂപയ്ക്ക് താഴെ പുറത്തിറങ്ങിയ മികച്ച ഹൈ എൻഡ് ഫോൺ ഏതാണ് എന്ന് നോക്കാം .
ഈ വർഷത്തെ മികച്ച ഹൈ എൻഡ് ഫോണുകൾക്കുള്ള ഡിജിറ്റ് സീറോ വൺ അവാർഡ് നേടിയിരിക്കുന്നത് IQOO 7 LEGEND എന്ന സ്മാർട്ട് ഫോണുകൾക്കാണ് .മികച്ച പെർഫോമൻസ് കരുത്തിൽ വിപണിയിൽ എത്തിയിരിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 5G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .
ഈ വർഷത്തെ മികച്ച ഹൈ എൻഡ് ഫോണുകൾക്കുള്ള ഡിജിറ്റ് സീറോ വൺ റണ്ണർ അപ്പ് അവാർഡ് നേടിയിരിക്കുന്നത് ONEPLUS 9 ആണ് . 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .
ഈ വർഷത്തെ മികച്ച ഹൈ എൻഡ് ഫോണുകൾക്കുള്ള ഡിജിറ്റ് സീറോ വൺ ബെസ്റ്റ് ബയ് അവാർഡ് നേടിയിരിക്കുന്നത് REALME GTഫോൺ ആണ് .6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .octa-core Qualcomm Snapdragon 778G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,300mAh ന്റെ ( 65W SuperDart Charge fast charging) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .