എല്ലാവർഷവും ഡിജിറ്റ് നടത്തുന്ന സീറോ വൺ അവാർഡുകൾ ഈ വർഷവും എത്തിയിരിക്കുന്നു .ഈ വർഷത്തെ മികച്ച ഗാഡ്‌ജെറ്റുകളെ തിരഞ്ഞെടുക്കുന്ന ഒരു പരിപാടിയാണ് DigitZero1Awards.ഈ കൊല്ലവും എല്ലാ കാറ്റഗറിയിൽ നിന്നും മികച്ച ഗാഡ്‌ജെറ്റുകളെ തിരഞ്ഞെടുത്തിരിക്കുന്നു .ഇപ്പോൾ ഇവിടെ നിന്നും DigitZero1Awards 2021 ലെ മികച്ച ഗാഡ്‌ജെറ്റുകക്കുള്ള അവാർഡ് നേടിയത് ഏതൊക്കെയാണ് എന്ന് നോക്കാം .ഇപ്പോൾ 2021 ൽ പുറത്തിറങ്ങിയ മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ ഏതാണ് എന്ന് നോക്കാം .
2021 ലെ മികച്ച ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കുള്ള Digit Zero1 Awards 2021 ലഭിച്ചിരിക്കുന്നത് ആപ്പിളിന്റെ IPHONE 13 PRO ഫോണുകൾക്കാണ് . iPhone 13 Pro സ്മാർട്ട് ഫോണുകൾ 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR ProMotion ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 2532×1170 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് . iPhone 13 Pro A15 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ iPhone 13 Pro ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .
ഈ വർഷത്തെ റണ്ണർ അപ്പായി തിരഞ്ഞെടുത്തിരിക്കുന്നത് VIVO X70 PRO+ഫോണുകളാണ് . ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് .വിവോയുടെ X70 പ്രൊ പ്ലസ് സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ മികച്ച ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .Vivo X70 Pro+ ഫോണുകൾക്ക് 50 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12മെഗാപിക്സൽ + 8മെഗാപിക്സൽ പിൻ ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .
ഈ വർഷത്തെ ബെസ്റ്റ് ബയ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് ONEPLUS 9 PRO ഫോണുകളാണ് . 6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216×1440 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ
പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .