കഴിഞ്ഞ വർഷത്തെ മികച്ച ഹൈ എൻഡ് ക്യാമറ സ്മാർട്ട് ഫോൺ ഏത് ?
കഴിഞ്ഞ വർഷങ്ങളിൽ ഒരുപാടു മികച്ച സ്മാർട്ട് ഫോണുകൾ ഹൈ എൻഡ് കാറ്റഗറിയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുകയുണ്ടായി .അതിൽ നിന്നും ഡിജിറ്റ് സീറോ 1 അവാർഡുകൾക്ക് അർഹനായിരിക്കുന്നത് ഏത് ഫോൺ ആണ് ?.ഡിജിറ്റിന്റെ അവാർഡുകൾ നൽകുന്നത് പൂർണമായും ഡിജിറ്റ് ലാബുകളിൽ പരിശോധന നടത്തിയതിനു ശേഷം മാത്രമാണ് .അതുപോലെ തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഡിജിറ്റ് സീറോ 1 അവാർഡുകൾ നൽകുന്നത് .ഡിജിറ്റ് സീറോ 1 അവാർഡ് ലഭിക്കുന്ന ഗാഡ്‌ജെറ്റുകൾ ,ഡിജിറ്റ് ലാബിൽ 56 ടെസ്റ്റുകൾക്ക് മുകളിൽ ചെയ്തതിനു ശേഷം മാത്രമാണ് പ്രഖ്യാപിക്കുന്നത് .
WINNER: ONEPLUS 8T
6.55 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം HDR10+ സെർട്ടിഫികേഷനുകളും അതുപ്പോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകളുടെ പ്രവർത്തനം തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് വൺപ്ലസ്സിന്റെ 8T ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .
വൺപ്ലസ്സിന്റെ 8 ടി സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബിയുടെ റാം ,കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11(OxygenOS 11 ) ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
വൺ പ്ലസ് 8ടി ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ (Sony IMX586 sensor )+ 16 മെഗാപിക്സൽ (ultra-wide-angle camera )+ 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ഇതിനുള്ളത് .അതുപോലെ 16 മെഗാപിക്സലിന്റെ (Sony IMX471 sensor with an f/2.4 aperture )സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4500mAhന്റെ (support for 65W fast charging courtesy of Warp Charge 65 )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .