ഡെൽ വിൻഡോസ് ഫോൺ

ഡെൽ വിൻഡോസ് ഫോൺ
HIGHLIGHTS

ഡെല്ലിന്റെ മികച്ച ഒരു വിൻഡോസ്‌ സ്മാർട്ട്‌ ഫോൺ ആണ് വെന്യു പ്രോപ്രോയുടെ പ്രധാന സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .

ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ വിപണിയിലേക്ക് രണ്ടു പുത്തൻ മോഡലുകൾ ഇറക്കിയിരിക്കുന്നു കമ്പ്യൂട്ടർ കമ്പനിയായ ഡെൽ . ഡെല്ലിന്റെ ലാപ്‌ടോപ്പുകളും പേഴ്‌സണൽ കമ്പ്യൂട്ടറുകളും എല്ലാം തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായിരുന്നു .4.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഗോറില്ല ഗഌസുമാണ് ഫോണിലുള്ളത്. സ്‌ക്രീനില്‍ തീരെ പോറല്‍ വീഴില്ലെന്നതാണ് ഗോറില്ല ഗ്ലാസിന്റെ പ്രത്യേകത.

 

ഒരു ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറും 512 എം.ബി. റാമും ഒരു ജി.ബി. റോമും ജെല്‍ വെന്യുവിലുണ്ട്. ഒപ്പം വൈഫൈ, ബ്ലൂടൂത്ത്, ഗ്രാവിറ്റി സെന്‍സര്‍, ഇകോമ്പസ്, 720 പി. ഹൈഡെഫനിഷന്‍ വീഡിയോ റെക്കോഡിങ്, അസിസ്റ്റഡ് ജി.പി.എസ്. തുടങ്ങിയ സൗകര്യങ്ങളും. ഓട്ടോഫോക്കസും 4എക്‌സ് സൂമുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ഫോണില്‍ ഒരുക്കിയിട്ടുള്ളത്. കരുത്തുറ്റ ബാറ്ററി ലൈഫും ഇതിനുണ്ട് .ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണ് ഇത് .മികച്ച പെർഫോമൻസ് ,മികച്ച ബാറ്ററി ലൈഫ് എല്ലാം തന്നെ ഡെൽ ഇതിനു നല്കിയിരിക്കുന്നു .കൂടാതെ വിൻഡോസ്‌ ഓപറേറ്റിംഗ് സിസ്റ്റം ഇതിനു കൂടുതൽ കരുതും നല്കുന്നു .

 

ആന്‍ഡ്രോയിഡ് ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വിന്‍ഡോസ് ഫോണുകള്‍ക്ക് വിലക്കൂടുതലാണ്. ഈ സാഹചര്യത്തിൽ വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ തിരയുന്നവർക്ക് വെന്യു പ്രോ മികച്ചൊരു സ്മാർട്ട്‌ ഫോൺ തന്നെയാണ് എന്ന കാര്യത്തിൽ വേണ്ട .ചെറിയ വിലയിൽ മികച്ച ഒരു സ്മാർട്ട്‌ ഫോൺ എന്നു തന്നെ ഇതിനെ നമുക്കു വിശേഷിപ്പിക്കാം .

പ്രധാന സവിശേഷതകൾ

ഓപറേറ്റിംഗ് സിസ്റ്റം :വിന്‍ഡോസ് ഫോണ്‍ 7.5

സ്‌ക്രീൻ : 4.1 കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ ക്യുവര്‍ട്ടി കീപാഡ്

ക്യാമറ : 8 മെഗാപിക്‌സൽ ക്യാമറ

1 ജിഗാഹെര്‍ട്‌സ് ക്വാള്‍കോം പ്രോസസർ

കണക്റ്റിവിറ്റികൾ : 3ജി, വൈഫൈ, ജിപിഎസ്  

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo