digit zero1 awards

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന രണ്ടു മികച്ച ഫോണുകൾ ഇതാ

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന രണ്ടു മികച്ച ഫോണുകൾ ഇതാ
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ മികച്ച ഫീച്ചറുകൾ ഉള്ള സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ഇതാ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ നോക്കാം .

POCO M3 ഫോണുകളുടെ മറ്റു സവിശേഷതകൾ 

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Qualcomm Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  + 2   മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 6000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6  ജിബിയുടെ റാം കൂടാതെ 64 ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബി 64 ജിബി വേരിയന്റുകൾക്ക് 10999 രൂപയാണ് വില വരുന്നത് .128 ജിബി വേരിയന്റുകൾക്ക് 11999 രൂപയാണ് വില വരുന്നത് .

MICROMAX IN 1-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Micromax In 1 സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ ഫുൾ  HD+  ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഒക്ടാ കോർ MediaTek Helio G80  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 ആന്തരിക സവിശേഷതകൾ നോക്കുകയെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .എടുത്തു പറയേണ്ടേ മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .48MP + 2MP + 2MP പിൻ ക്യാമറകളും അതുപോലെ തന്നെ  8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 5000 mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .

കൂടാതെ 18W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ലഭിക്കുന്നതാണ് .4G VOLTE, 4G, 3G, 2G,ഫിംഗർ പ്രിന്റ് സെൻസറുകൾ ,റിവേഴ്‌സ് ചാർജിങ് എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 10499 രൂപയും കൂടാതെ 6  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo