മിഡ് റേഞ്ച് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്ഷനുണ്ട്. നിരവധി ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ ഏതെല്ലാമാണ് മികച്ച് നിൽക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നും പറയാനില്ല. 20,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണുകൾ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.
19,999 രൂപയാണ് ഈ ഫോൺ സ്വന്തമാക്കാൻ നിങ്ങൾ മുടക്കേണ്ടത്. മികച്ച ഗെയിമിംഗ് ഫോൺ ആയി തന്നെ ജിടി 10 പ്രോ പരിഗണിക്കാവുന്നതാണ്. നിറം മാറുന്ന ബാക്ക് പാനലും പിന്നിലെ എൽഇഡി ലൈറ്റും ഫോണിന്റെ മാറ്റ് കൂട്ടും. 8 ജീബി റാം 256 ജീബി സ്റ്റോറേജോടുകൂടിയാണ് ഫോൺ എത്തുന്നത്.
Read More: Lava Blaze Pro Offer Sale: നിസ്സാര വില! 12,999 രൂപയ്ക്ക് ലാവ ബ്ലേസ് പ്രോ സ്വന്തമാക്കാം…
Dimension 8050 SoC പ്രൊസസർ ഫോണിന്റെ കരുത്തും വർദ്ധിപ്പിക്കുന്നു. ബ്ലോട്ട്‌വെയർ രഹിത ഉപയോക്തൃ അനുഭവം നൽകുന്ന ഇൻഫിനിക്സിന്റെ ആദ്യ ഫോൺ കൂടിയാണ് ജിടി 10 പ്രോ.
19,999 രൂപയാണ് ഈ ഫോണിന്റെ വില. വലിയ ഡിസ്പ്ലേയാണ് നോർഡ് സിഇ 3 ലൈറ്റിന്റെ പ്രത്യേകത. 6.72 ഇഞ്ച് 120Hz ആണ് ഇതിന്റെ സ്ക്രീൻ വലുപ്പം. ബോട്ടുവെയർ രഹിത ആൻഡ്രോയിഡ് അനുഭവം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
Snapdragon 695 SoC ആണ് ഫോണിന്റെ പ്രൊസസർ. 8 ജീബി റാം 128 8 ജീബി സ്റ്റോറേജ്, 8 ജീബി റാം 256 ജീബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ആവിശ്യമെങ്കിൽ മെമ്മറി കാർഡ് ഉപയോഗിക്കാനുള്ള സൗകര്യവും വൺപ്ലസ് നൽകിയിരിക്കുന്നു.
നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്ത് സാസംങ് പുറത്തിറക്കിയ ഫോണുകളിൽ ഒന്നാണ് ഗാലക്സി എഫ് 34. 18,999 രൂപയാണ് ഈ ഫോണിന്റെ വില. 6000mah ബാറ്ററിയാണ് സാസംങ് ഈ ഫോണിന് നൽകിയിരിക്കുന്നത്.
ആയതിനാൽ തന്നെ മികച്ച ബാറ്ററി ലൈഫ് നമ്മുക്ക് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാം. 50 MP പ്രൈമറി ക്യാമറയും ഈ ഫോണിന്റെ എടുത്തു പറയേണ്ട പ്രധാന ഫീച്ചറാണ്. 6.5 ഇഞ്ച് FHD + 120Hz AMOLED ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്.
19,999 രൂപയാണ് Z 7ന്റെ വില. 6.38-ഇഞ്ച് FHD+ റെസല്യൂഷൻ AMOLED സ്‌ക്രീനിലാണ് ഈ ഫോൺ ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 8 ജിബി 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 19,999 രൂപ ചിലവാക്കേണ്ടത്. 4K വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയുള്ള 64 എംപി പ്രൈമറി ക്യാമറയും ഫോണിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഡുവൽ ക്യാമറയാണ് ഫോണിന്റെ പിന്നിൽ ഉള്ളത്.
17,999 രൂപ വിലവരുന്ന റിയൽമീയുടെ നർസോ 60 മികച്ച ഒരു ഫോൺ ആണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറോട് കൂടിയ 90Hz റിഫ്രഷ് റേറ്റ് ഉള്ള 90Hz AMOLED സ്‌ക്രീനാണ് ഫോണിന്റെ ഹൈലേറ്റ്.
8 GB വരെ റാമും 256 GB സ്റ്റോറോജും ഈ ഫോണിന് അവകാശപ്പെടാവുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള realmeUI 4ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.