iPhone 15 Alternatives: iPhone 15ന് പകരക്കാരായി ഉപയോഗിക്കാവുന്ന ഫോണുകൾ

iPhone 15 Alternatives: iPhone 15ന് പകരക്കാരായി ഉപയോഗിക്കാവുന്ന ഫോണുകൾ
HIGHLIGHTS

ഐഫോൺ 15 ന് പകരം വാങ്ങാവുന്ന മികച്ച നാല് സ്മാർട്ട്ഫോണുകളാണ് നമ്മൾ പരിചയപ്പെടുന്നത്

ഐഫോൺ 14, സാംസങ് ഗാലക്സി എസ്23, ഗൂഗിൾ പിക്സൽ 8 പ്രോ, വൺപ്ലസ് 11 എന്നിവയാണ് ഈ ഫോണുകൾ

ഈ ഫോണുകളുടെ സവിശേഷതകളും മറ്റു ഫീച്ചറുകളും നോക്കാം

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തി. ഈ ഫോണിന്റെ ഫീച്ചറുകളും വിലയും അത്ര തൃപ്തികരല്ല. ഈ സാഹചര്യത്തിൽ iPhone 15ന് പകരം വാങ്ങാവുന്ന മികച്ച നാല് സ്മാർട്ട്ഫോണുകളാണ് നമ്മൾ പരിചയപ്പെടുന്നത്. ഇതിൽ ഐഫോൺ 14, സാംസങ് ഗാലക്സി എസ്23, ഗൂഗിൾ പിക്സൽ 8 പ്രോ, വൺപ്ലസ് 11 എന്നിവയാണ് ഈ ഫോണുകൾ.

ഐഫോൺ 14

ഐഫോൺ 14, ഈ ഫോണിന് ഇപ്പോൾ വില കുറച്ചിട്ടുണ്ട്. ഐഫോൺ 15യുടെ ചില സവിശേഷതകൾ ഐഫോൺ 14യിലും കമ്പനി നൽകിയിട്ടുണ്ട്. രണ്ടും തമ്മിൽ നല്ല വില വ്യത്യാസം ഉണ്ട്. ഐഫോൺ 14നെക്കാൾ 15,000 രൂപ കൂടുതൽ നൽകിയാൽ മാത്രമേ ഐഫോൺ 15 സ്വന്തമക്കാൻ കഴിയൂ.

ചിപ്പ്സെറ്റ്, ടൈപ്പ് സി പോർട്ട്, 48 എംപി പ്രൈമറി ക്യാമറ തുടങ്ങിയ സവിശേഷതകളാണ് ഐഫോൺ 15 ഐഫോൺ 14നിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഘടകങ്ങൾ.

സാംസങ് ഗാലക്സി എസ്23

ഐഫോണുകളുമായി മത്സരിക്കുന്ന ആൻഡ്രോയിഡ് ഫോണുകളാണ് സാംസങ്ങിന്റെ എസ് സീരീസിലുള്ളത്. സാംസങ് ഗാലക്‌സി എസ് 23 എന്നത് വില കുറഞ്ഞ മോഡലുമാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി S23 അൾട്രാ

സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 50 എംപി പ്രൈമറി റിയർ ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

ഗൂഗിൾ പിക്സൽ 8 പ്രോ

ഗൂഗിളിന്റെ പിക്സൽ സീരീസ് ഐഫോണുകളുമായി മത്സരിക്കുന്നത് അതിശയിപ്പിക്കുന്ന ക്യാമറ ഫീച്ചറുകളിലൂടെയാണ്. പിക്സൽ 8 പ്രോയും അടുത്ത മാസം വിപണിയിലെത്തും. ശക്തമായ ടെൻസർ ജി2 ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

64 എംപി പ്രൈമറി ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. ഗൂഗിൾ പിക്സൽ 8 പ്രോ മികച്ച ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയുമായിട്ടായിരിക്കും വരുന്നത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഈ ഫോണിലുണ്ടാകും. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള പിക്‌സൽ 8 പ്രോ സുഗമമായ ദൃശ്യാനുഭവം ഉറപ്പാക്കുന്നു.

വൺപ്ലസ് 11

വൺപ്ലസ് 11 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റുമായി വരുന്ന ഫോണാണ്. ഈ ഡിവൈസിന് കരുത്ത് നൽകുന്നക് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ്. ഗെയിമിംഗിനും മൾട്ടിടാസ്കിങ്ങിനുമുള്ള ഡിസ്പ്ലെയും പ്രോസസറുമാണ് ഈ ഡിവൈസിലുള്ളത്.

BUY FROM HERE: OnePlus 11

16 ജിബി വരെ റാം ഓപ്ഷനുകളുമായിട്ടാണ് വൺപ്ലസ് 11 സ്മാർട്ട്ഫോൺ വരുന്നത്. ക്യാമറ സിസ്റ്റത്തിനായി ഹാസൽബ്ലാഡുമായി കമ്പനി സഹകരിച്ചിട്ടുണ്ട്. ഐഫോൺ 15യുമായി മത്സരിക്കുന്ന വൺപ്ലസ് 11 വില കുറവാണെങ്കിലും 5,000mAh ബാറ്ററി ഫീച്ചർ ചെയ്യുന്നു. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo