ഐഫോണുകളുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .iPhone 14, 14 Plus,14 Pro കൂടാതെ 14 Pro Max എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .79,900 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കി ഐഫോൺ 14 എന്ന സ്മാർട്ട് ഫോണുകൾ 6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ രണ്ടു സ്മാർട്ട് ഫോണുകളും A15 Bionic പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 12 മെഗാപിക്സലിന്റെ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ IPHONE 14 സീരീസുകളുടെ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ് .
512GBയുടെ വേരിയന്റുകൾക്ക് 1,09,900 രൂപയും ആണ് വില വരുന്നത് .IPHONE 14 PLUS ഫോണുകളുടെ വില നോക്കുകയാണെങ്കിൽ Rs 89,900 രൂപ മുതൽ ആണ് വില ആരംഭിക്കുന്നത് . 1,41,100 രൂപവരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ IPHONE 14 PRO സ്മാർട്ട് ഫോണുകൾ 6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും കൂടാതെ IPHONE 14 PRO MAX സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാന്നെകിൽ ഈ സ്മാർട്ട് ഫോണുകൾ A16 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
വില നോക്കുകയാണെങ്കിൽ iPhone 14 Pro ഫോണുകളുടെ ആരംഭ വില വരുന്നത് Rs 1,29,900 രൂപ മുതലാണ് .256GB യുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 1,39,900 രൂപയും കൂടാതെ ടോപ്പ് മോഡലുകൾക്ക് Rs 1,79,900 രൂപയും ആണ് വില വരുന്നത് . iPhone 14 Pro Maxഫോണുകളുടെ ആരംഭ വില വരുന്നത് Rs 1,39,900 രൂപ മുതലാണ് .