ആപ്പിൾ ഐഫോൺ 7 പ്ലസ്

Updated on 25-Apr-2016
HIGHLIGHTS

ഇന്ത്യൻ വിപണി പൊളിച്ചടുക്കാൻ ആപ്പിൾ

ബാറ്ററി കപ്പാസിറ്റി കുറവാണെന്ന ഐഫോണുകളുടെ കുറവ് പരിഹരിച്ച്‌ 12.5 ശതമാനം ബാറ്ററി കപ്പാസിറ്റി വർധിപ്പിച്ച്‌ പുതിയ ഐഫോൺ ഉടന്‍ വിപണികളിൽ ഇടം നേടും. അതായത് 3,100 എംഎഎച്ച്‌ ബാറ്ററിയായിരിക്കും പുതിയ ഫോണിന് ഊര്‍ജം പകരുക. ഒപ്പം സ്റ്റോറേജ് കപ്പാസിറ്റിയും വർധിപ്പിച്ചിട്ടുണ്ട്. 256 ജിബി സ്റ്റോറേജുമായാണ് ഐഫോണ്‍ 7 പ്ലസ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . അകേസമയം ഐഫോണിന്റെ തന്നെ സ്മാളർ വേർഷനായ ഐഫോണ്‍ 7ൽ നിന്ന് ഏറെ വ്യത്യാസമായിരിക്കും അപ്പോൾ 7 പ്ലസ്. ഐഫോണ്‍ 7ല്‍ പുതിയ ഫീച്ചേഴ്‌സ് ഒന്നും ഉൾപ്പെടുത്താൻ ഐഫോൺ ഇതുവരെ തീരുമാനിച്ചിട്ടില്ല. 7 പ്ലസില്‍ കൂടുതൽ സ്റ്റോറേജ് വേർഷൻ ഉൾപ്പെടുത്താന്‍ തീരുമാനിച്ചാൽ 256 ജിബി വേർഷൻ പുറത്തിറക്കും. എന്നാൽ , 16 ജിബി വേർഷൻ ഉണ്ടാകുമോ 7 പ്ലസിനെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെയുള്ള ഐഫോണുകളുടെ ബാറ്ററി കപ്പാസിറ്റി 2,750 എംഎഎച്ച്‌ ആണ്. ഇതോടെ ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന ന്യൂനതയ്ക്ക് പരിഹാരം കാണാനാകും. ഐഫോണ്‍ 7, 4.7 ഇഞ്ച് സ്‌ക്രീനിലും 7 പ്ലസ് 5.5 ഇഞ്ച് സ്‌ക്രീനിലും ആയിരിക്കും എത്തുക. 3100 എംഎഎച്ച് ബാറ്ററി ഇവയുടെ പ്രത്യേകതകളാണ്. ഐ ഫോണ്‍ 7-ന് 4.7 ഇഞ്ച് ഡിസ്‌പ്ലേയും 7പ്ലസിന് 5.5 ഇഞ്ച് ഡിസ്‌പ്ലേയുമായിരിക്കും ഉണ്ടാവുക. ഇതിനെല്ലാം പുറമെ ആപ്പിളിന്റെ തനത് ഫീച്ചറുകളും ഇവയിലുണ്ടാകും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :