നിങ്ങളുടെ ലാപ്പ്ടോപ്പ് ഇപ്പോൾ ടച്ച് സ്ക്രീനിലും പ്രെവർത്തിപ്പിക്കാം
നിങ്ങൾക്ക് ഇപ്പോൾ ലാപ്ടോപ്പ് ടച്ച് സ്ക്രീനിൽ പ്രവർത്തിപ്പിക്കാം .എങ്ങനെ ആണെന്നെല്ലേ .പുതിയൊരു എയർ ബാർ ഡിവൈസാണ് ഇതിനായി കണ്ടുപിടിച്ചത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
എയർ ബാർ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കാനെത്തുന്നത്. നിയോനോഡെ കമ്പനിയാണ് എയർ ബാർ ഡിവൈസിന്റെ ഉപഞ്ജാതാക്കള്‍. സ്‌കെയില്‍ ആകൃതിയിലുള്ള എയർ ബാർ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താൽ ലാപ്ടോപ്പിന്റെ സ്ക്രീനിൽ സ്പർശിച്ചുകൊണ്ടു പ്രെവർത്തിപ്പിക്കാൻ സാധിക്കും.
എയർ ബാർ പ്രയോഗ ക്ഷമമാക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രെവർത്തിക്കും എന്നാണ് കമ്പനി അവകാശപെടുന്നത് .