ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ശ്രെദ്ധികേണ്ട പ്രധാന കാര്യങ്ങൾ

ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ശ്രെദ്ധികേണ്ട പ്രധാന കാര്യങ്ങൾ
HIGHLIGHTS

നിങ്ങൾ ലാപ്ടോപ് വാങ്ങാൻ ഉധേശിക്കുന്നെങ്ങിൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ .

നിങ്ങളുടെ ജോലിക്ക് ഏറ്റവും അനുസൃതമായ ഒഎസ് കണ്ടെത്തിയിട്ടു വേണം പുതിയ ലാപ്ടോപ്പ് എടുക്കാന്‍. ചില ഒഎസുകള്‍ ഉപയോഗിക്കാന്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ ചിലത് നിങ്ങളുടെ തൊഴിലിന് ഏറ്റവും ഗുണം ചെയ്യുന്നവയുമാണ്.ഇപ്പോള്‍ വിന്‍ഡോസ് 8 ഒഎസിലുള്ള ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനായ വിന്‍ഡോസ് 10 സൗജന്യമായി ലഭിക്കും.

കൊര്‍ട്ടാന (വെര്‍ച്ച്വല്‍ അസിസ്റ്റന്‍റ്) അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ ഉപകാരപ്രദമാകും. അതേസമയം ഈ ഒഎസില്‍ മാല്‍വെയറുകളും, സ്പൈവെയറുകളും കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. മികച്ച ഒരു സെക്യൂരിറ്റി സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്നം പരിഹരിക്കാം. പക്ഷെ ലാപ്ടോപ്പ് സുരക്ഷാ സോഫ്റ്റ്വെയറുകള്‍ ആരും സൗജന്യമായി നല്‍കില്ല.മൈക്രോസോഫ്റ്റിനേക്കാള്‍ സുരക്ഷ നല്‍കുന്ന ആപ്പിളിന്‍റെ ഒഎസാണിത്. കൂടുതല്‍ സൗന്ദര്യമുള്ള ഡിസ്പ്ലെയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.11 മുതല്‍ 13 ഇഞ്ച് വരെ ഡിസ്പ്ലെയുള്ള ലാപ്ടോപ്പുകളാണ് ഏറ്റവും അനുയോജ്യമാവുക. ബസിലും ട്രെയ്നിലും യാത്ര ചെയ്യുന്നവരാണെങ്കില്‍ തോളിലിട്ട് ചുമ്മാ നിന്നാല്‍ മതി.

മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കുന്നതിനാണ് സ്‌ക്രീന്‍. നിങ്ങളുടെ ജോലിയുടെ സ്വഭാവവും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചുറ്റുപാടും അനുസരിച്ച് ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പങ്ങള്‍ വേണം തെരഞ്ഞെടുക്കാന്‍. നെറ്റ്ബുക്ക്/ലാപ്‌ടോപുകളെ സംബന്ധിച്ച് 14 മുതല്‍ 17 വരെ ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് ഏറ്റവും മികച്ചത്. എന്നാല്‍ ഒരു ചെറിയ ചുറ്റുപാടിലാണ് ലാപ്‌ടോപ്/നെറ്റ്ബുക്ക് ഉപയോഗിക്കേണ്ടി വരികയെങ്കില്‍ 10 ഇഞ്ച് പോലുള്ള അല്പം ചെറിയ സ്‌ക്രീന്‍ സൈസ് തെരഞ്ഞെടുക്കുക.യു എസ് ബി കേബിള്‍ ഉപയോഗിച്ച് കണക്ട് ചെയ്യാവുന്ന മോണീറ്റര്‍ ഡിസ്പ്ലേ സ്ക്രീന്‍ റെസലൂഷന്‍ ഏറെ മികവുറ്റതാണ്. മാജിക് ബ്രൈറ്റ് സേവനം ഉപയോഗിച്ച് സ്ക്രീനിന്‍റെ ബ്രൈറ്റ്നസ് സജ്ജീകരിക്കാനാകും.

മികച്ച പ്രൊസസര്‍ മികച്ച പ്രകടനം. അതായത് ലാപ്ടോപ്പിന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള വേഗതയാണ് പ്രൊസസര്‍ നല്‍കുന്നത്. കൂടുതല്‍ കോറും, ജിഗാഹെര്‍ട്സും ലാപ്ടോപ്പിന് മികച്ച പ്രകടനം നടത്താന്‍ ഉപകരിക്കും. ലാപ്ടോപ്പില്‍ നമ്മള്‍ കൊടുക്കുന്ന നിര്‍ദേശങ്ങളും വിവരങ്ങളും സ്റ്റോര്‍ ചെയ്യുന്നതിനാണ് റാം (റാന്‍റം ആക്സസ് മെമ്മറി) ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒട്ടുമിക്ക ലാപ്ടോപ്പുകളിലും മികച്ച റാമും പ്രോസസറുമുണ്ട്. മികച്ച ബാറ്ററി ബാക്കപ്പാണ് പരിഗണിക്കേണ്ട മറ്റൊരു കാര്യം. കനം കുറഞ്ഞ ലാപ്ടോപ്പുകള്‍ മികച്ച ബാറ്ററി ബാക്കപ്പ് നല്‍കും.  

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo