ഒരു രൂപക്ക് ഡെലിന്റെ ‘കമ്പ്യൂട്ടർ’
ഒരു രൂപയ്ക്കു കമ്പ്യൂട്ടർ എന്നുകേൾക്കുമ്പോൾ നിങ്ങൾക്ക് വലിയ അതിശയം തോന്നാം .സംഗതി ശെരിയാണ് .
ഒരു രൂപയ്ക്കു കമ്പ്യൂട്ടർ എന്നുകേൾക്കുമ്പോൾ നിങ്ങൾക്ക് വലിയ അതിശയം തോന്നാം .സംഗതി ശെരിയാണ് .ഇന്ത്യയെ ഒരു വലിയ ഐ ടി ലോകത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഡെൽ .ലോകത്തിലെ മികച്ച ഇന്റഗ്രേറ്റഡ് ഐ ടി കമ്പനിയായ ഡെൽ , ബാക്ക് ടു സ്‌കൂള്‍ ഓഫർ അവതരിപ്പിച്ചു. അശയ വിനിമയത്തിലൂടെ കുട്ടികൾക്കും രക്ഷിതാകൾക്കും പേർസണൽ കമ്പ്യൂട്ടിംഗ് പഠിക്കാൻ സഹായിക്കുന്നതാണ് ഈ ഓഫർ . ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലളിതമായ തവണ വ്യവസ്ഥകളോടെ പേർസണൽ കമ്പ്യൂട്ടർ സ്വന്തമാക്കാനുള്ള അവസരമാണ് ഡെൽ ഒരുക്കുന്നത്. ഇതിന് പുറമേ ബാക്ക് ടു സ്‌കൂള്‍ റേഞ്ചിനു ബയേഴ്‌സ് വാറന്റി എക്സ്റ്റന്‍ഷനും വിദ്യാർത്ഥികൾക്കായുള്ള ഡസ്‌ക് ടോപ് റേഞ്ചിനു 999 രൂപക്ക് കണ്ടന്റ് പാക്കേജ് നല്‍കുന്ന ഓഫറും ഡെല്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഡെല്ലിന്റെ ബാക്ക് ടു സ്‌കൂള്‍ ക്യാംമ്പയിനിലൂടെയാണ് ഒരു രൂപയ്ക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഒരു രൂപ നല്‍കി സ്വന്തമാക്കുന്ന കമ്പ്യൂട്ടറുകളുടെ ബാക്കി തുക പലിശ രഹിത ഇന്‍സ്റ്റാള്‍ മെന്റിലൂടെ അടച്ചു തീര്‍ത്താല്‍ മതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 22 മുതല്‍ മേയ് 31 വരെ രാജ്യത്തെ എല്ലാ ഡെല്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ഈ പദ്ധതി പ്രകാരം കമ്പ്യൂട്ടർ വാങ്ങാൻ സാധിക്കും.ഡെല്ലിന്റെ ഇന്‍സ്പിറോണ്‍ ശ്രേണിയിലെ ഡെസ്‌ക്‌ടോപ്പുകള്‍ക്കും നാലാം തലമുറ കോർ ഐ 3 ഇന്‍സ്പിറോണ്‍ 3000 ശ്രേണിയിലെ നോട്ട് ബുക്ക് പി.സികള്‍ക്കുമാണ് ബാക്ക് ടു സ്‌കൂള്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. www.compuindia.com എന്ന വെബ്‌സൈറ്റിലൂടെയും കമ്പ്യൂട്ടർ വാങ്ങാം.മികച്ച ഒരു സേവനം തന്നെയാണ് ഡെൽ നടത്തുന്നത് .