Happy New Year പ്രമാണിച്ച് എവിടേയ്ക്കെങ്കിലും യാത്ര പോകുന്നുണ്ടോ? ക്രിസ്മസ്, ന്യൂ ഇയർ അവധി ആഘോഷം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണോ? അതും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ഒരു ദൂരയാത്ര പ്ലാനിലുണ്ടോ? എങ്കിൽ യാത്ര പ്ലാൻ ചെയ്യുന്നത് പോലെ മറ്റൊരു കാര്യവും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്ന Mobile phone യാത്രയ്ക്ക് അനുസരിച്ച് സെറ്റ് ചെയ്യണം. അടിയന്തിര സാഹചര്യങ്ങളിലും മറ്റ് ഫോൺ ഒരു സഹായിയായി മാറാൻ ഇത് ഉപകരിക്കും.
Phone Guide ആയി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടുതൽ സമയം ലാഭിക്കും. അതുപോലെ അത്യാവശ്യഘട്ടങ്ങളിൽ നിങ്ങൾക്ക് സഹായമാകാനും ഇതിലൂടെ സാധിക്കും.
ദൂരെയാത്രകളിൽ എമർജൻസി അലേർട്ടായി ഫോൺ ഉപയോഗിക്കാം. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അത്യാഹിത സന്ദർഭങ്ങളിൽ ഫോൺ സഹായിയാകും. ഫോണിലെ എമർജൻസി ബ്രോഡ്കാസ്റ്റ് നോട്ടിഫിക്കേഷൻ ഇതിനായി ഓണാക്കി വയ്ക്കുക. കനത്ത മഴ, കനത്ത മഞ്ഞുവീഴ്ച പോലുള്ള സാഹചര്യങ്ങളും ഇത് നിങ്ങളെ മുൻകൂട്ടി അറിയിക്കും. യാത്രയ്ക്ക് മുന്നേ ഈ ഫീച്ചർ ഓണാക്കി വയ്ക്കുക.
നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെയോ മറ്റോ കോണ്ടാക്റ്റുകൾ സേവ് ചെയ്തിരിക്കണം. കൂടാതെ, പോലീസ്, പ്രാദേശിക അധികാരികൾ, ഹോട്ടലുകൾ എന്നിവയുടെ കോണ്ടാക്റ്റുകളും സൂക്ഷിക്കുക. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുകയാണെങ്കിൽ എംബസിയുടെയും ലോക്കൽ പോലീസിന്റെയും നമ്പർ സേവ് ചെയ്യണം.
ലോക്ക് സ്ക്രീനിൽ തന്നെ നിങ്ങളുടെ എമർജൻസി കോണ്ടാക്റ്റുകൾ സൂക്ഷിക്കുക. ആരോഗ്യ സംബന്ധമായ മെഡിക്കൽ വിവരങ്ങളും ഫോണിൽ സൂക്ഷിക്കുക. കുടുംബാംഗങ്ങളുടെ വിവരങ്ങളും ഇങ്ങനെ സേവ് ചെയ്യുക. ഐഫോണുകളിൽ ഹെൽത്ത് ആപ്പിന്റെ സഹായം തേടാം. ആൻഡ്രോയിഡ് ഉപയോക്താക്കൾ സെറ്റിങ്സിലെ എമർജൻസി ഡീറ്റെയിൽസ് ഫീച്ചർ ഉപയോഗിക്കാം.
ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും Find my Phone ഫീച്ചറുണ്ട്. അഥവാ ഫോൺ നഷ്ടപ്പെട്ടാലോ എവിടെയെങ്കിലും മറന്നുവച്ചാലോ ഇത് ഉപയോഗിക്കാം. ഫോൺ വിദൂരമായി ട്രാക്ക് ചെയ്യുന്നതാണ് ഈ ഫീച്ചർ. ഇതിന് ഐഫോൺ ഉപയോഗിക്കുന്നവർ
Find my എന്ന ഓപ്ഷൻ ആക്ടീവാക്കുക. ആൻഡ്രോയിഡ് ഉപയോക്താക്കൾ Find my Phone ഓണാക്കുക. സാംസങ് ഫോണിലാണെങ്കിൽ കമ്പനിയുടെ സ്വന്തം ഫൈൻഡ് മൈ സർവ്വീസ് ലഭ്യമാണ്.
യാത്രയ്ക്ക് മുന്നേ ഓഫ്‌ലൈൻ മാപ്പ് ഡൗൺലോഡ് ചെയ്തു വയ്ക്കുക. കാറിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഉപകരിക്കും. ട്രെക്കിങ്ങ് സമയങ്ങളിലും കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ ഡൗൺലോഡ് ചെയ്തുവച്ചിരിക്കുന്ന ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാം.
READ MORE: SIM Card Rule 2024: ജനുവരി 1 മുതൽ ഓരോ വരിക്കാരനും ശ്രദ്ധിക്കേണ്ടത്| TECH NEWS