വിവാൾഡി ബ്രൗസർ‍

Updated on 14-Apr-2016
HIGHLIGHTS

മോസിലെയെയും ,ഗൂഗിൾ ക്രോമിനെയും കടത്തിവെട്ടാൻ പുതിയൊരു ബ്രൗസർ‍ കൂടി വരുന്നു .

മോസിലെയെയും ,ഗൂഗിൾ ക്രോമിനെയും കടത്തിവെട്ടാൻ പുതിയൊരു ബ്രൗസർ‍ കൂടി വരുന്നു .അതെ വിവാൾഡി ബ്രൗസർ‍ എന്നാണ് ഇതിന്റെ പേരു .ഗൂഗിള്‍ ക്രോമിനോടും ഒപ്പേറ ബ്രൗസറോടും മത്സരിക്കാനായി വിവാൾഡി ബ്രൗസര്‍. ഒപ്പേറ സോഫ്റ്റ്‌വെയറിന്റെ മുന്‍ സി.ഇ.ഒ ആയ ജോണ്‍ സ്റ്റീഫന്‍സണ്‍ വോണ്‍ ടെഷ്‌നറാണ് വിവാള്‍ഡിയുടെ സ്ഥാപകന്‍. ഹൈ സ്പീഡ് ബ്രൗസിംഗാണ് വിവള്‍ഡി, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്നത്. ബുക്ക്മാര്‍ക്ക് ഡിജിറ്റലായും സെവ് ചെയ്യാം എന്നുള്ളത് വിവാൾഡിയുടെ പ്രത്യകതയാണ്. ആപ്പിളിലും വിന്‍ഡോസിലും ലിനക്‌സിലും വിവാൾഡി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എച്ച്.ടി.എം.എല്‍ 5, .നോഡ്.ജെ.എസ്, റിയാക്റ്റ്. ജെ.എസ് തുടങ്ങിയ വെബ് സാങ്കേദിക വിദ്യയാണ് വിവാൾഡിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ വിവവാള്‍ഡി ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു.ഒരു മികച്ച ബ്രൗസർ‍ ആണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .വിന്‍ഡോസ്, മാക്ക്, ലിനക്‌സ് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് വിവാൾഡി ബ്രൗസർ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :