ഒരു വർഷമായി പഴങ്കഞ്ഞി കുടിച്ചാണ് ഇന്ത്യയിലെ ഈ Tech- Billionaire രോഗം സുഖപ്പെടുത്തിയത്
എന്നും പഴങ്കഞ്ഞി പ്രഭാതഭക്ഷണമാക്കി രോഗമുക്തി നേടി ശതകോടീശ്വരൻ.
സോഹോ കോർപ്പറേഷൻ എന്ന ടെക് കമ്പനിയുടെ സിഇഒ കൂടിയാണ് അദ്ദേഹം.
IBS എന്ന രോഗത്തിൽ നിന്നാണ് ശ്രീധര്‍ വെമ്പു സുഖം പ്രാപിച്ചത്.
ലോകത്തെ വിരൽത്തുമ്പിലാക്കിയ Googleന് പിന്നിൽ ഒരു മധുരൈക്കാരനാണെങ്കിലും സ്ഥാപനം ഒരു വിദേശി തന്നെയാണ്. എന്നാൽ, ടെക്നിക്കൽ രംഗത്ത് ആഗോള അംഗീകാരം നേടിയ ചില ഇന്ത്യൻ കമ്പനികളുണ്ട്. അവയിലൊന്നാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഹോ കോർപ്പറേഷൻ (Zoho Corporation). ആഗോള Tech- companyയുടെ CEOയും ശതകോടീശ്വരനുമായ ശ്രീധർ വെമ്പു(Sridhar Vembu)വിനെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കുമല്ലേ?
തദ്ദേശീയ ടെക്നോളജി അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാമെന്നതിൽ പ്രവർത്തിച്ച് വിജയിച്ച Sridhar Vembuവിന്റെ ജീവിതവും ആശയങ്ങളും സോഷ്യൽ മീഡിയാ ലോകത്ത് വലിയ പ്രചാരം നേടാറുണ്ട്. ഇപ്പോൾ പുതിയതായി അദ്ദേഹം വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ മനംകവർന്നത്.
സംഭവം മറ്റൊന്നുമല്ല, കോടീശ്വരന്മാർ പിസ്സയും ബർഗറും ചിക്കൻ 65വുമായിരിക്കും എപ്പോഴും കഴിക്കുക എന്നതായിരിക്കും നമ്മളെല്ലാം ചിന്തിച്ചുവച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല, പഴമക്കാരുടെ എനർജി ബ്രേക്ക്ഫാസ്റ്റായ പഴങ്കഞ്ഞിയാണ് ബില്യണയറായ Sridhar Vembuവിന്റെയും പ്രഭാതഭക്ഷണം. അതും വല്ലപ്പോഴുമല്ല, എന്നും.
ശ്രീധർ വെമ്പു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി താൻ പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നതെന്നും, IBS അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന രോഗത്തിൽ നിന്ന് തന്നെ മുക്തനാക്കിയത് പഴങ്കഞ്ഞിയാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. ഇങ്ങനെ പഴങ്കഞ്ഞി തന്റെ ജീവിതത്തിന്റെ ഭാഗമായെന്നും ശ്രീധര്‍ വെമ്പു കൂട്ടിച്ചേർത്തു.
My daily breakfast for the past year has been fermented "old rice" (பழைய சோறு in Tamil). I religiously adhere to this diet. I suffered from IBS (irritable bowel syndrome) all life and that is now gone. I also suffer a lot less from allergies. Hope this helps some fellow sufferer.
— Sridhar Vembu (@svembu) February 12, 2023
ചെറുകുടലും വന്‍കുടലും ഉൾക്കൊള്ളുന്ന ഭാഗമാണ് ബവൽ. ഈ അവയവത്തിന് പ്രശ്നമുണ്ടാകുമ്പോൾ വയര്‍ വേദന, വയറിനുള്ളില്‍ ഗ്യാസ് നിറയല്‍, വയറിന് അസ്വസ്ഥത, വയറിളക്കം പോലുള്ള അനാരോഗ്യ അവസ്ഥകളുണ്ടാകുന്നു. കുടലില്‍ ബാക്ടീരിയയുടെ അമിതവളര്‍ച്ചയാലും ഇതുണ്ടായേക്കാം. ഇങ്ങനെയുള്ള രോഗാവസ്ഥയിൽ നിന്നാണ് നിസ്സാരം പഴങ്കഞ്ഞി രക്ഷകനായത് എന്നാണ് ശ്രീധർ വെമ്പുവിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile