നെറ്റ്ഫ്ലിക്സ് ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വർത്തയെത്തിക്കഴിഞ്ഞു .കുറഞ്ഞ നിരക്കിലും ഇനി ഉപഭോതാക്കൾക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ പ്രൈം 1 വർഷത്തേക്ക് 999 രൂപയാണ് ഈടാക്കുന്നത് എങ്കിൽ നെറ്റ്ഫ്ലിക്സിൽ ഡബ്ബിൾ ആണ് ഈടാക്കുന്നത് .799 രൂപവരെയാണ് നെറ്റ്ഫ്ലിക്സ് ലഭിക്കുന്നതിന് ഉപഭോതാക്കൾ നൽകേണ്ടത് .എന്നാൽ ഇപ്പോൾ കുറഞ്ഞ ചിലവിലും നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് സർവീസുകൾ ഉപഭോതാക്കൾക്ക് ഇന്ന് മുതൽ ലഭ്യമാകുന്നു .
199 രൂപവരുന്ന പുതിയ മൊബൈൽ സ്ട്രീമിങ് സർവീസുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ പായ്ക്കുകളിൽ ഒരു മാസത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പായ്ക്കുകൾ നോക്കുകയാണെങ്കിൽ ,499 രൂപയ്ക്ക് ഒരു മാസത്തേക്ക് HD ഒഴികെ നെറ്റ്ഫ്ലിക്സ് പ്രോഗ്രാമുകൾ ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 649 രൂപയുടെ ഓഫറുകളാണ് .
ഈ ഓഫറുകൾ നെറ്റ്ഫ്ലിക്സ് ഉപഭോതാക്കൾക്ക് HD നെറ്റ്ഫ്ലിക്സ് സർവീസുകൾ ഒരു മാസത്തേക്ക് ലഭിക്കുന്നതാണ് .അവസാനമായി ഇപ്പോൾ ലഭിക്കുന്നത് 799 രൂപയുടെ ഓഫറുകളാണ് .799 രൂപയുടെ ഓഫറുകളിൽ നെറ്റ്ഫ്ലിക്സ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് HD കൂടാതെ അൾട്രാ HD സർവീസുകളാണ് .ഇതിന്റെ വാലിഡിറ്റിയും ഒരു മാസത്തേക്കാണ് ലഭിക്കുന്നത് .