ഇന്ത്യൻ റോഡിൽ ഇടത്ത്, അമേരിക്കയിൽ വലത്ത്

ഇന്ത്യൻ റോഡിൽ ഇടത്ത്, അമേരിക്കയിൽ വലത്ത്
HIGHLIGHTS

ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലാൻഡ് എന്നിവയാണ് പ്രധാനമായും ഇടത് വശം ചേർന്ന് വാഹനം ഓടിക്കുന്ന രാജ്യങ്ങൾ

ഇടത് വശം ചേർന്ന് വാഹനം ഓടിക്കുന്ന മിക്ക രാജ്യങ്ങളും പഴയ ബ്രിട്ടീഷ് കോളനികളാണ് എന്നാണ് വസ്തുത

നിരവധി കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്

ഗൾഫ് നാടുകളിൽ, മിക്ക യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലുമെല്ലാം വാഹനങ്ങൾ റോഡിന്റെ വലത്ത് വശം (Right Side) ചേർന്നാണ് സഞ്ചരിക്കുന്നത്. പിന്നെ എന്തുകൊണ്ട് ഇന്ത്യ, ഓസ്ട്രേലിയ എന്നിങ്ങനെ കുറച്ച് രാജ്യങ്ങളിൽ മാത്രം വാഹനം റോഡിന്റെ ഇടതുവശം (Left Side) ചേർന്ന് സഞ്ചരിക്കുന്നു? എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസീലാൻഡ്, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, പാകിസ്ഥാൻ, യുകെ എന്നിവയാണ് പ്രധാനമായും റോഡിന്റെ ഇടത് വശം  (Left Side)  ചേർന്ന് വാഹനം ഓടിക്കുന്ന രാജ്യങ്ങൾ. വേൾഡ് സ്റ്റാൻഡേർഡ് വെബ്‌സൈറ്റ് അനുസരിച്ച് ലോക ജനസംഖ്യയുടെ 35 ശതമാനം ഡ്രൈവ് ചെയ്യുന്നവർ ഇടത് വശം ചേർന്നാണ് വാഹനം ഓടിക്കുന്നത്. ഇത്തരത്തിൽ വാഹനം ഓടിക്കുന്ന മിക്ക രാജ്യങ്ങളും പഴയ ബ്രിട്ടീഷ് കോളനികളാണ് എന്നതാണ് രസകരമായ വസ്തുത. 

നിരവധി കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ പ്രധാനം ബ്രിട്ടീഷ് കാലഘട്ടത്തിലെ സൈന്യവുമായി ബന്ധപ്പെട്ടാണ്. സൈനികരിൽ ഭൂരിപക്ഷം പേരും വലതുകൈ കൂടുതലായി ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ കുതിരപ്പുറത്തേറി ശത്രുക്കളുമായി മല്ലിടുമ്പോൾ മികച്ച രീതിയിൽ യുദ്ധം ചെയ്യാൻ വലത് ഭാഗത്ത് എതിരാളിയെ കിട്ടണം. അപ്പോൾ ശരീരത്തിന്റെ ഇടതുവശ(Left Side)ത്ത് ക്രമീകരിച്ചിരിക്കുന്ന വാളെടുത്തത് വലതുകൈകൊണ്ട് പടവെട്ടാം.

രണ്ടാമത്തെ കാരണവും പഴയ കാലത്തുനിന്നുള്ളതാണ്. കുതിരപ്പടയാളികൾ പലരും കുതിരയുടെ ഇടത്ത് ഭാഗത്ത് നിന്നും കുതിരപ്പുറത്ത് കയറാനാണ് പരിശീലിച്ചിരുന്നത്. അതുകൊണ്ട് തന്നെ വഴിയുടെ ഇടത്ത് ഭാഗത്താണ് കുതിരയെ പണ്ട് മുതലേ നിർത്തിയിരുന്നത്. ഇത് കൂടാതെ മറ്റൊരു സിദ്ധാന്തം കൂടെയുണ്ട്. എലിസബത്ത് രാജ്ഞിയുടെ കാലത്ത്, രാജകുടുംബാംഗങ്ങൾക്ക് മാത്രമേ ഇടതുവശ(Left Side)ത്ത് യാത്ര ചെയ്യാൻ കഴിയൂ. പൊതു ജനങ്ങൾക്ക് വലതു വശത്തുകൂടി നടക്കേണ്ടി വന്നു.

രാജകുടുംബാംഗങ്ങൾക്ക് മാത്രമേ വാഹനം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഇടതുവശ(Left Side)ത്ത് വാഹനമോടിക്കാനുള്ള നിയമങ്ങളിലേക്ക് നയിച്ചു. മേല്പറഞ്ഞവയാണ് ബ്രിട്ടീഷ് കോളനികളായ പല രാജ്യങ്ങളും വാഹനങ്ങൾ റോഡിന്റെ ഇടത് വശം (Left Side)ചേർന്ന് പോകുന്നതിൽ തുടരുന്നത് എന്നാണ് വിവരം.

 ഇന്നും തർക്കം നടക്കുന്ന ചോദ്യമാണ് ഇത്. എന്നാൽ മിക്ക ആളുകളും വലത്തുകൈ ഉപയോഗിക്കുന്നവരാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് വലതുഭാഗം (Right Side) ചേർന്ന് സഞ്ചരിച്ചാൽ സുരക്ഷിതമാകുമെന്ന ആശയത്തിന്റെ അടിസ്ഥാനം. റോഡിന്റെ വലതുഭാഗ (Right Side)ത്ത് വാഹനം നിയന്ത്രിക്കുന്നത് എളുപ്പവും സ്വാഭാവിക പ്രക്രിയയുമാണെന്ന് ചില പഠനങ്ങൾ പറയുന്നു. മാത്രമല്ല, വലതുഭാഗം ചേർന്ന് സഞ്ചരിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാമെന്നതും നേരിട്ടുള്ള കൂട്ടിയിടി കുറയ്ക്കുമെന്നതും വലതാണ് സുരക്ഷിതമെന്ന് കുറച്ചൊക്കെ വിശ്വാസയോഗ്യമാകും. വലതുവശ (Right Side)ങ്ങളിൽ വാഹനമോടിക്കുന്ന രാജ്യങ്ങളിൽ ഇടതുഭാഗം ചേർന്ന് സഞ്ചരിക്കുന്നവയെ അപേക്ഷിച്ച് അപകട മരണ നിരക്ക് കുറവാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo