പേപ്പർ നോട്ടുകൾക്ക് പകരക്കാരനായി ഇ-കറൻസി എത്തി; നേട്ടങ്ങൾ അറിയാം

Updated on 17-Jan-2023
HIGHLIGHTS

ആർബിഐയുടെ നിയന്ത്രണത്തിലാണ് ഇലക്രോണിക് കറൻസി അഥവാ ഇ-റുപ്പി പുറത്തിറങ്ങുന്നത്

SBI ഉൾപ്പെടെ നാലു ബാങ്കുകളാണ് ആദ്യം ആർബിഐയുമായി സഹകരിക്കുന്നത്

സാധാരണക്കാർക്ക് ഡിജിറ്റൽ വാലറ്റ് വഴി ഇ-രൂപ ഇടപാട് നടത്താനാകും

2030ഓടെ ഇന്ത്യ 800 ബില്യൺ ഡോളർ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ കൈവരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2022 ഫെബ്രുവരി വരെ രാജ്യത്ത് 8.2 ട്രില്യൺ മൂല്യമുള്ള യുപിഐ പെയ്മെൻറ് നടന്നു എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഉപഭോക്താക്കൾക്ക് യുപിഐ പെയ്മെന്റുകളോടും (UPI Payment) ക്രിപ്റ്റോകറൻസി(Cryptocurrency)യോടും ഉള്ള ക്രിയാത്മകമായ സമീപനമാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (Central Bank Digital Currency)എന്ന സംവിധാനം  സൃഷ്ടിക്കാൻ RBI-യെ പ്രേരിപ്പിച്ച പ്രധാന ഘടകം.

എന്താണ് ഇ-രൂപ (e-Rupee) അഥവാ ഇലക്ട്രോണിക് രൂപ?

പോക്കറ്റിൽ പണം കൊണ്ടു നടക്കുന്ന രീതിയെ അപ്പാടെ മാറ്റുന്നതാണ് ഇ-രൂപ. നിലവിലുള്ള നോട്ടുകൾ ഇലക്ട്രോണിക് രൂപത്തിൽ ഉപഭോക്തക്കൾക്ക് ഉപയോഗിക്കാൻ ഈ സംവിധാനം അവസരമൊരുക്കും. ആർബിഐ മൊത്ത വ്യാപാര ഇടപാടുകൾക്കായി നവംബർ ഒന്നിന് ആദ്യത്തെ ഇ- രൂപ പൈലറ്റ് പദ്ധതി ആരംഭിച്ചു. ഡിജിറ്റൽ രൂപ ഒരു ടോക്കൺ പോലെ പ്രവർത്തിക്കും. ഇലക്ട്രോണിക് രൂപത്തിൽ ഉള്ള കറൻസി ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന പണമിടപാട് സംവിധാനമാണ് ഇ- കറൻസി എന്ന് ഫിൻപേ സിഇഒ രജിത് ചൗള പറഞ്ഞു.

ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലാണ് ഇ-രൂപ ലഭ്യമാകുന്നത്. ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ബാങ്കുകൾ വഴി ഇടപാടുകൾ നടത്താനും വ്യാപാരികൾക്കും വ്യക്തികൾക്കും പണം കൈമാറാനും ഒക്കെ പേപ്പർ കറൻസികൾക്ക് പകരമായി ഇ-കറൻസി ഉപയോഗിക്കാനാകും.

ഫിസിക്കൽ കറൻസിയുടെ എല്ലാ സവിശേഷതകളും ഇ- കറൻസി വാഗ്ദാനം ചെയ്യുന്നു. ഇതിന് പലിശ ലഭ്യമല്ല എന്നതാണ് നിലവിലെ പോരായ്മ. ബാങ്കുകളിലെ നിക്ഷേപം അനുസരിച്ച്  ഇ-കറൻസി മറ്റ് കറൻസിയിലേക്ക് പരിവർത്തനം ചെയ്യാം.അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ,ഷിംല, പറ്റ് ന, ഗുവാഹത്തി, തുടങ്ങിയ നഗരങ്ങൾ ഡൽഹി,ഭുവനേശ്വർ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ ഡിജിറ്റൽ  കറൻസിയുടെ പരീക്ഷണ പദ്ധതി ആരംഭിച്ചു. ഇ-കറൻസി രൂപത്തിൽ ഡിജിറ്റൽ പെയ്മെന്റുകൾ പ്രോസസ് ചെയ്യാൻ സഹായിക്കുന്നതിന്  ഐസിഐസിഐ (ICICI) ബാങ്ക്, എസ്ബിഐ (SBI), ഐഡിഎഫ്സി (IDFC), യെസ് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകൾക്ക്  ആർബിഐ അധികാരം നൽകിയിട്ടുണ്ട്.

ഇ- കറൻസിയും ക്രിപ്റ്റോ കറൻസിയും തമ്മിലുള്ള വ്യത്യാസം എന്ത്?

ഇ- കറൻസി കറൻസി ടോക്കണുകളെ പ്രതിനിധീകരിക്കുന്നവയാണ്. എന്നാൽ ക്രിപ്റ്റോ കറൻസി ഒരു പ്രത്യേക സ്വകാര്യത കാത്തുസൂക്ഷിക്കുന്നു. അതായത് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് സെൻട്രൽ ബാങ്കുകൾക്കോ സർക്കാരിനോ ഉത്തരവാദിത്വമില്ല. എന്നാൽ ക്രിപ്റ്റോ കറൻസിയെക്കാൾ വലിയ ആനുകൂല്യങ്ങൾ ഇ-കറൻസി വാഗ്ദാനം ചെയ്യുന്നു. തീവ്രവാദ ഫണ്ടിങ് തടയുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള സുരക്ഷിതമായ ഇടപാടുകൾ സുഗമമാക്കുന്നതിനും ഇ- കറൻസി കൂടുതൽ ഫലപ്രദമാണ്. ക്രിപ്റ്റോ കറൻസികൾക്ക് 30% നികുതി ബാധ്യതയുണ്ട്, എന്നാൽ  ഇ- കറൻസിക്ക് ഇത് ബാധകമല്ല.

ഇ- രൂപ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഭാവി വാഗ്ദാനമോ?

ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ ഒരിക്കലും ഇ -കറൻസി പൂർണമായി കൈയടക്കില്ല. 47 ശതമാനം ഇന്ത്യക്കാർ മാത്രമേ ഇൻറർനെറ്റ് ഉപയോഗിക്കുന്നുള്ളൂ.100% ഇൻറർനെറ്റ്  ഉപയോഗിക്കുന്നതിൽ നിന്ന് നമ്മൾ ഇപ്പോഴും ബഹുദൂരത്തതാണ്; ഈ അവസ്ഥയിൽ ഡിജിറ്റൽ ഇടപാടുകൾ മനസ്സിലാക്കാനും അവ പ്രയോഗിക്കാനും ആവശ്യമായ സാമ്പത്തിക സാക്ഷരത ഇനിയും കൈവരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഒരു സമ്പൂർണ്ണ ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ഉടൻ പ്രതീക്ഷിക്കാനാവില്ല.

ഇ-കറൻസി പുറത്തിറക്കിയതിന്റെ ലക്ഷ്യം?

ആർബിഐ ഇ-രൂപയിൽ പൈലറ്റ് പ്രോജക്ട് ആരംഭിക്കുന്നത്തിലൂടെ വെർച്വൽ കറൻസികൾക്കായുള്ള ഓട്ടത്തിൽ ഇന്ത്യയും മുന്നറിക്കൊണ്ടിരിക്കുകയാണ്. ഇ-രൂപ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കും.ബ്ലോക്ക്  ചെയിൽ, ലെഡ്ജർ, തൽസമയ ട്രക്കിങ്ങുകൾ എന്നിവ ഇ-രൂപയിലൂടെ സാധ്യമാകും. വ്യാപകമായി പേപ്പർ രൂപ നിർമിക്കുന്നതിന്റെ പരിമിതികൾ കൂടി മറികടക്കാൻ ഇ-കറൻസിക്ക് കഴിയും.

Connect On :