ഗൂഗിൾ ക്രോം ആപ്ലികേഷൻ

Updated on 30-Mar-2016
HIGHLIGHTS

ഗൂഗിള്‍ അവതരിപ്പിക്കുന്ന ക്രോം ബ്രൌസറിന്‍റെ മൊബൈല്‍ ആപ്പ് പതിപ്പ് തന്നെയാണ് ഉപയോക്താക്കള്‍ ഏറ്റവും സംതൃപ്തി നല്‍കിയത്.

ഗൂഗിള്‍ അവതരിപ്പിക്കുന്ന ക്രോം ബ്രൌസറിന്‍റെ മൊബൈല്‍ ആപ്പ് പതിപ്പ് തന്നെയാണ് ഉപയോക്താക്കള്‍ ഏറ്റവും സംതൃപ്തി നല്‍കിയത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇന്‍ ബില്‍ട്ടാണ് ക്രോം ബ്രൌസര്‍. ഗൂഗിള്‍ അവരുടെ ക്രോം വെബ്‌ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിള്‍ ക്രോം 32. ലിനക്സ്, വിന്‍ഡോസ്, മാക് എന്നീ ഒഎസുകളില്‍ ഈ പുതിയ പതിപ്പ് ലഭ്യമാണ്.

 

സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍, മെച്ചപ്പെട്ട മാല്‍വെയര്‍ ബ്ലോക്കിങ്ങ്, പുതിയ വിന്‍ഡോസ് 8 മെട്രോ ഡിസൈന്‍ തുടങ്ങിയവയാണ് എടുത്തുപറയേണ്ട സവിശേഷതകള്‍.സൗണ്ട്, വീഡിയോ എന്നിവക്കുള്ള ടാബ് അടയാളങ്ങള്‍ വഴി ഏതു ടാബാണ് മ്യൂസിക്‌/വീഡിയോ പ്ലേ ചെയ്യുന്നത്, വെബ്കാം ഉപയോഗിക്കുന്നത് തുടങ്ങിയവ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. മ്യൂസിക്‌/വീഡിയോ പ്ലേ ചെയ്യുന്നത് സൂചിപ്പിക്കാന്‍ ഒരു സ്പീക്കര്‍ ഐക്കണ്‍ ആണ് ടാബില്‍ കാണാന്‍ കഴിയുക, വെബ്‌കാം ഉപയോഗം ചുവപ്പ് വൃത്തം വഴിയും, ക്രോംകാസ്റ്റിലേക്കുള്ള വീഡിയോ സ്ട്രീമിങ്ങ് നീല ചതുരം വഴിയും ആണ് ടാബില്‍ സൂചിപ്പിക്കുന്നത്. കുറെ ടാബുകള്‍ ഒരേ സമയം ഉപയോഗിക്കുന്നവര്‍ക്ക് ഈ ടാബ് അടയാളങ്ങള്‍ വളരെ പ്രയോജനകരമായിരിക്കും.മാല്‍വെയറുകളെ തടയാന്‍ പുതിയ ഓട്ടോമാറ്റിക് ബ്ലോക്കിങ്ങ് സംവിധാനം കക്രോം 32ലുണ്ട്.

ഗൂഗിള്‍ സെര്‍വര്‍ മാല്‍വെയര്‍ എന്ന് സ്ഥിതീകരിച്ച ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഓട്ടോമാറ്റിക്കായി ക്രോം ബ്ലോക്ക്‌ ചെയ്യും. വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്കായി മെട്രോ മോഡ് എന്ന ഒരു പുതിയ ഡിസൈന്‍ കൂടിയുണ്ട് ക്രോം 32ൽ .ഗൂഗിളിന്റെ മികച്ച ഒരു ആപ്ലികേഷൻ തന്നെയാണ് ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട . മൊബൈൽലും ,പിസിയിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ കൂടിയാണിത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :